ഒറ്റപ്പാലം: റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് രണ്ടുകിലോ കഞ്ചാവുമായി യുവതിയെ എക്സൈസ് സംഘം പിടികൂടി. കോഴിക്കോട് കൊടുവള്ളി കരിങ്കമൺ കുഴിയിൽ ഖദീജ റിബിൻ ആണ് പിടിയിലായത്. യുവതിയുടെ ബാഗിൽനിന്നാണ് കഞ്ചാവ് പിടിച്ചതെന്ന് എക്സൈസ് സംഘം അറിയിച്ചു.
ഒഡിഷയിൽനിന്ന് ട്രെയിൻ മാർഗം കൊണ്ടുവന്ന കഞ്ചാവാണ് ഇതെന്നും ഒപ്പമുണ്ടായിരുന്ന യുവാവ് ആർ.പി.എഫിന്റെ പരിശോധന കണ്ട് ട്രെയിനിൽനിന്ന് പാലക്കാട്ട് ഇറങ്ങുകയായിരുന്നെന്നും ഒറ്റപ്പാലത്ത് ട്രെയിൻ ഇറങ്ങി കാത്തുനിന്നാൽ മതിയെന്നുമാണ് അയാൾ അറിയിച്ചതെന്നുമാണ് യുവതിയുടെ മൊഴി.
ബസിൽ ഒറ്റപ്പാലത്തെത്തി ബാഗ് കൈപ്പറ്റാമെന്നാണ് അറിയിച്ചിരുന്നതെന്നും യുവതി മൊഴി നൽകി. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വിപിൻ ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.