ഒറ്റപ്പാലം: തൊഴിൽ സംരംഭങ്ങളിലൂടെ സ്ത്രീകൾക്ക് സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യമിട്ട് അമ്പലപ്പാറ ഗ്രാമപഞ്ചായത്തിൽ പൂർത്തിയാക്കിയ വനിത വ്യവസായ കേന്ദ്രങ്ങൾ നോക്കുകുത്തി. കൊട്ടിഘോഷിച്ച് നടന്ന ഉദ്ഘാടനങ്ങൾക്കപ്പുറം ആർക്കും പ്രയോജനമില്ലാത്ത അടഞ്ഞുകിടക്കുകയാണ് ഇതിൽ പലതും. ജില്ല പഞ്ചായത്തിെൻറ 2001- 02 വർഷത്തെ ജനകീയാസൂത്രണ ഫണ്ട് വിനിയോഗിച്ച് നിർമിച്ച അമ്പലപ്പാറ മേലൂർ റോഡിലെ വനിത വ്യവസായ കേന്ദ്രം അടുത്ത കാലത്തായി മാലിന്യ സംഭരണ കേന്ദ്രമാണ്. 2004 ഒക്ടോബർ 11ന് അന്നത്തെ ജില്ല പഞ്ചായത്ത് പ്രസിഡൻറായിരുന്ന കെ.വി. രാമകൃഷ്ണനാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. എന്നാൽ പ്രഖ്യാപനമനുസരിച്ചു സംഘടനകളോ വ്യക്തികളോ സംരംഭങ്ങൾ ഏറ്റെടുത്ത് നടത്താൻ എത്താതിരുന്നതാണ് കേന്ദ്രം നോക്കുകുത്തിയായി മാറാൻ ഇടയായതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
അതേസമയം ലക്ഷ്യമിട്ട പദ്ധതിക്ക് ആവശ്യക്കാരില്ലാത്ത സാഹചര്യത്തിൽ മറ്റാവശ്യങ്ങൾക്കായി സമീപിക്കുന്നവർക്ക് മുറികൾ അനുവദിച്ചു നൽകാത്തതും കെട്ടിടം നോക്കുകുത്തിയായി തുടരാൻ ഇടയാക്കി. പുരുഷ സംരംഭകർ വ്യവസായം തുടങ്ങാൻ സമീപിച്ചിരുന്നെങ്കിലും വ്യവസ്ഥയില്ലെന്ന കാരണം പറഞ്ഞു അനുമതി നിഷേധിച്ചെന്ന ആക്ഷേപവുമുണ്ട്. അഞ്ചു മുറികളുള്ള കെട്ടിടത്തിലെ ഒരു മുറിയിൽ അഞ്ച് പേർ ചേർന്ന് കുടുംബശ്രീ സംരംഭമെന്ന നിലയിൽ ഒരു ടെയ്ലറിങ് യൂനിറ്റ് ഏതാനും മാസം മുമ്പ് ആരംഭിച്ചത് മാത്രമാണ് ഒരു ആശ്വാസം. എന്നാൽ മൂന്ന് പേർ പിൻവാങ്ങിയതോടെ രണ്ട് പേർക്ക് ഇത് തുടർന്ന് കൊണ്ടുേപാകാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി സംരംഭകർ പറയുന്നു. ഇരുമ്പ് ഷട്ടറുകൾ തുരുമ്പെടുത്തും വയറിങ് കേടായും കിടക്കുന്ന കെട്ടിടത്തിന് അറ്റകുറ്റപ്പണികളും അന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.