എൻ.എസ്.എസ് കോളജ് യൂനിയൻ തെരഞ്ഞെടുപ്പ്: ഹൈകോടതി വിധി നാളെ

ഒ​റ്റ​പ്പാ​ലം: സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് മാ​റ്റി​വെ​ച്ച ഒ​റ്റ​പ്പാ​ലം എ​ൻ.​എ​സ്.​എ​സ് കോ​ള​ജി​ലെ യൂ​നി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച പ​രാ​തി​യി​ൽ ഹൈ​കോ​ട​തി ചൊ​വ്വാ​ഴ്ച വി​ധി പ​റ​യും. നി​ർ​ത്തി​വെ​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ നി​യ​മാ​നു​സ​ര​ണം തു​ട​രാ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കെ.​എ​സ്.​യു സ​മ​ർ​പ്പി​ച്ച ഹ​രജി​യി​ലാ​ണ് അ​ന്തി​മ വി​ധി പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ള​ജ് അ​ധി​കൃ​ത​ർ സ​ർ​വ​ക​ലാ​ശാ​ല​യെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും ഹൈ​കോ​ട​തി ഇ​ട​പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ അ​നു​കൂ​ല നി​ല​പാ​ട​ല്ല ഉ​ണ്ടാ​യ​ത്. കോ​ള​ജി​ലെ ക്ര​മ​സ​മാ​ധാ​നം സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​നോ​ട് കോ​ട​തി നേ​ര​ത്തെ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ഒ​ക്ടോ​ബ​ർ 10ന് ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​ണ് സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തി​വെ​ച്ച​ത്. ക്ലാ​സ് പ്ര​തി​നി​ധി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​റു സീ​റ്റു​ക​ളി​ൽ തു​ല്യ വോ​ട്ടാ​ണ് കെ.​എ​സ്.​യു​വി​നും എ​സ്.​എ​ഫ്.​ഐ ക്കും ​ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ കെ.​എ​സ്.​യു​വി​ന് നാ​ലും എ​സ്.​എ​ഫ്.​ഐ​ക്ക് ര​ണ്ടും സീ​റ്റു​ക​ളാ​ണ് നി​ർ​ണ​യി​ക്ക​പ്പെ​ട്ട​ത്. ഇ​തേ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് വ​ഴി​മാ​റി​യ​തോ​ടെ കോ​ള​ജി​ന് പു​റ​ത്തും സ്ഥി​തി മോ​ശ​മാ​യി. പൊ​ലീ​സു​കാ​രി​ൽ ഒ​രാ​ൾ​ക്ക് ക​ല്ലേ​റി​ൽ പ​രി​ക്കേ​റ്റു.

സം​ഘാ​ർ​ഷാ​ന്ത​രീ​ക്ഷം ക​ണ​ക്കി​ലെ​ടു​ത്ത്‌ റ​വ​ന്യു, പൊ​ലീ​സ് അ​ധി​കാ​രി​ക​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ചെ​യ​ർ​മാ​ൻ അ​ട​ക്കം ഒ​മ്പ​ത് ജ​ന​റ​ൽ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​ണ് കോ​ള​ജ് അ​ധി​കൃ​ത​ർ നി​ർ​ത്തി​വെ​ച്ച​ത്.

ഇ​തി​നെ​തി​രെ​യാ​ണ് കെ.​എ​സ്.​യു കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ കോ​ള​ജി​ലെ സ്‌​ട്രോ​ങ് റൂ​മി​ൽ സി.​സി.​ടി.​വി ക്യാ​മ​റ​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ സൂ​ക്ഷി​ച്ചി​രി​ക്ക​യാ​ണ്.

Tags:    
News Summary - NSS college union election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.