ഒറ്റപ്പാലം: വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ അനങ്ങൻ മലയോട് ചേർന്ന് പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറി ഉയർത്തുന്ന പാരിസ്ഥിതിക ഭീഷണിക്കെതിരെ കൈകൾ കോർത്ത് വിദ്യാർഥികൾ. മലയുടെ താഴ്വാരത്ത് പ്രവർത്തിക്കുന്ന അനങ്ങനടി ഹയർ സെക്കൻഡറി സ്കൂൾ, വരോട് കെ.പി.എസ്.എം.എം.എച്ച്.എസ്.സ്കൂൾ, പനമണ്ണ എ.യു.പി, പനമണ്ണ എ.എം.എൽ.പി, വരോട് എ.എം.എൽ.പി സ്കൂൾ വിദ്യാർഥികളാണ് ശൃംഖലയിൽ കണ്ണിചേർന്നത്.
അനങ്ങനടി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ സംഘടിപ്പിച്ച ‘സേവ് അനങ്ങൻ മല’ പരിപാടി പി. മമ്മിക്കുട്ടി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി. ചന്ദ്രൻ, ജില്ല പഞ്ചായത്ത് അംഗം സി.എ. അബ്ദുൽ കാദർ, സ്കൂൾ മാനേജർ ഒ.കെ. മൊയ്തു, സ്ഥിരം സമിതി അധ്യക്ഷൻ സി.പി. ശശി, സ്കൂൾ പ്രധാനാധ്യാപിക ജയശ്രീ തുടങ്ങിയവർ സംസാരിച്ചു.
വരോടിൽ നാലാം മൈൽ മുതൽ അത്താണി വരെ പ്രതിഷേധ ശൃംഖല നീണ്ടു. അധ്യാപകരും രക്ഷിതാക്കളും പി.ടി.എ ഭാരവാഹികളും ശൃംഖലയിൽ കണ്ണികളായി. പരിസ്ഥിതി പ്രവർത്തകർ അയ്യപ്പൻ ശൃംഖല ഉദ്ഘാടനം ചെയ്തു. അബു താഹിർ അധ്യക്ഷത വഹിച്ചു. ടി. കബീർ സ്വാഗതവും എം.ടി. സൈനുൽ ആബിദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.