ഒറ്റപ്പാലം: ഭക്ഷണത്തിൽ വിഷപദാർഥം കലർത്തി നൽകി ഭർതൃപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മരുമകൾക്ക് അഞ്ചുവർഷം കഠിനതടവും അര ലക്ഷം രൂപ പിഴയും വിധിച്ചു. കരിമ്പുഴ തോട്ടര പടിഞ്ഞാറേതിൽ ബഷീറിെൻറ ഭാര്യ ഫാസിലക്കാണ് (33) ഒറ്റപ്പാലം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജ് പി. സൈതലവി ശിക്ഷ വിധിച്ചത്.
ഭർതൃപിതാവായ മുഹമ്മദിന് 2013 മുതൽ 2015 വരെ മെത്തോമൈൽ കലർത്തിയ ഭക്ഷണം നൽകിയെന്നാണ് കേസ്. നിരന്തരം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്ന ഇദ്ദേഹം ചികിത്സ തേടിയിരുന്നു. ഇതിനിടെ ഭക്ഷണത്തിൽ വിഷം കലർത്തുന്നത് നേരിട്ട് കണ്ട മുഹമ്മദ് പൊലീസിനെ സമീപിക്കുകയായിരുന്നു.
കൊലപാതക ശ്രമത്തിനും വിഷം നൽകിയതിനും രണ്ട് വകുപ്പുകളിലായി 25,000 രൂപ വീതമാണ് പിഴ ചുമത്തിയത്. 2016 ജൂണിൽ ഭർതൃമാതാവിെൻറ ഉമ്മ നബീസയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളാണ് ഫാസിലയും ഭർത്താവ് ബഷീറും. ഈ കേസ് കോടതിയുടെ പരിഗണയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.