ഒറ്റപ്പാലം: ഗ്രാമീണ മേഖലയിലെ വാഴത്തോപ്പുകളും കടുത്ത വേനലിൽ കരിഞ്ഞുണങ്ങുന്നു. നിത്യേന ഉയരുന്ന ചൂടിൽ വാടിയ വാഴകൾ ഒടിഞ്ഞുവീണ് വിളനാശമുണ്ടാക്കുന്നതാണ് കർഷകന്റെ നെഞ്ചിടിപ്പ് കൂട്ടുന്നത്. ഇനിയൊരു മഴക്കും രക്ഷിച്ചെടുക്കാൻ കഴിയാത്ത വിധം കുലച്ചതുൾപ്പടെ വാഴകൾ നാശം നേരിടുകയാണ്.
മൂപ്പെത്താത്ത കുലകളായതിനാൽ വിൽക്കാനും കഴിയാത്ത അവസ്ഥയിലാണ് കർഷകർ. നെൽകൃഷിയേക്കാൾ താരതമ്യേന മുടക്കുമുതൽ എളുപ്പത്തിൽ തിരിച്ചെടുക്കാൻ വാഴ കൃഷിക്ക് കഴിയുമെന്ന കണക്ക് കൂട്ടലാണ് വയലുകളിലും പാടശേഖരങ്ങളിലും വാഴകൃഷിക്ക് കർഷകരെ പ്രേരിപ്പിക്കാറുള്ളത്. എന്നാൽ കനത്ത വേനലും ചൂടും വാഴകളുടെ പ്രാണനെടുക്കുകയാണ്.
പരിസരങ്ങളിലെ കുളവും മറ്റു ജലാശയങ്ങളും വേനലിന്റെ തുടക്കത്തിൽ തന്നെ വരൾച്ചയിലമർന്നതിനാൽ ജലസേചനം അസാധ്യമാകുകയായിരുന്നു. മിക്കവരും ബാങ്കിൽനിന്ന് വായ്പയെടുത്താണ് പാട്ടത്തിനെടുത്ത ഭൂമിയിൽ വാഴക്കൃഷി ഇറക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.