ഒറ്റപ്പാലം: ചിത്രകഥകളിലൂടെ ചങ്ങാത്തത്തിലായ കുട്ടികളുടെ വീര കഥാപാത്രങ്ങൾ 'സ്വാഗതം' ചെയ്യുന്ന ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ ഒറ്റപ്പാലത്ത് പ്രവർത്തന സജ്ജം.
കുട്ടികൾക്ക് ഭയാശങ്കകളില്ലാതെ വന്ന് ഉള്ള് തുറന്ന് പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള ആശ്രയകേന്ദ്രമെന്ന നിലയിലാണ് ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ ഒറ്റപ്പാലത്തും ആരംഭിക്കുന്നത്.
വ്യാഴാഴ്ച ഡി.ജി.പി ലോക്നാഥ് ബെഹ്റ നടത്താനിരുന്ന ഉദ്ഘാടനം സാങ്കേതിക കാരണങ്ങളാൽ മാറ്റി. ഉദ്ഘാടനം ഉടൻ നടത്തുമെന്ന് സി.ഐ എം. സുജിത്ത് പറഞ്ഞു. ചൈൽഡ് ഫ്രണ്ട്ലി പൊലീസ് ഓഫിസറും വനിത അസിസ്റ്റൻറ് പൊലീസ് ഓഫിസറുമാണ് സ്റ്റേഷനിൽ ഉണ്ടാകുക.
ലൈംഗിക അതിക്രമ കേസുകൾ ധാരാളം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഇത്തരം ശിശു സൗഹൃദ സ്റ്റേഷനുകൾക്ക് ഏറെ പ്രസക്തിയുണ്ടെന്നും കുട്ടികളുടെ മൊഴിയെടുക്കൽ പൊലീസിന് വെല്ലുവിളിയാണെന്നും സി.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.