ഒറ്റപ്പാലം (പാലക്കാട്): ലക്ഷങ്ങൾ വില മതിക്കുന്ന ആനക്കൊമ്പിൽ തീർത്ത ദശാവതാര ശിൽപങ്ങളുമായി പിതാവിനെയും മകനെയും വനംവകുപ്പ് അധികൃതർ പിടികൂടി. വിളയൂർ കരിങ്ങനാട് പടിഞ്ഞാറേ വളപ്പിൽ രാമചന്ദ്രൻ (64), മകൻ പത്മരാജൻ (36) എന്നിവരാണ് പിടിയിലായത്.
70 ലക്ഷം രൂപക്ക് വിൽക്കാനുള്ള ശ്രമത്തിനിടയിലാണ് പത്ത് ശിൽപങ്ങൾ പിടികൂടിയതെന്ന് ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ചർ ജിയാസ് ലബ്ബ പറഞ്ഞു. വനം ഇൻറലിജൻസ്, പാലക്കാട് ഫ്ലയിങ് സ്‌ക്വാഡ്, ഒറ്റപ്പാലം റേഞ്ച് ഓഫിസ് എന്നിവയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പിടികൂടിയത്. ഇൻറലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
നൂറുവർഷത്തിലേറെ പഴക്കമുള്ള ശിൽപങ്ങൾ ഒരു മനയിൽനിന്ന് ലഭിച്ചതാണെന്ന് പ്രതികൾ അറിയിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.