ഒറ്റപ്പാലം: ചന്ത പെരുമയുള്ള വാണിയംകുളത്ത് കായിക കുതിപ്പിന് കരുത്തുപകരാൻ ഫ്ലഡ്ലിറ്റ് ഫുട്ബാൾ ടർഫ് വരുന്നു. വാണിയംകുളം പി.കെ ദാസ് ആശുപത്രിക്ക് സമീപം വാണിയംകുളം പഞ്ചായത്തിെൻറ അധീനതയിലുള്ള ഒരേക്കറിലാണ് ഫുട്ബാൾ മൈതാനം യാഥാർഥ്യമാക്കുക.
സ്പോർട്സ് കൗൺസിൽ ഭാരവാഹികൾക്ക് പുറമെ ഷൊർണൂർ എം.എൽ.എ പി. മമ്മിക്കുട്ടിയും കഴിഞ്ഞദിവസം പദ്ധതി സ്ഥലം സന്ദർശിച്ചിരുന്നു. കോടി രൂപ ചെലവിൽ നിർമിക്കുന്ന ടർഫിെൻറ നിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് വാണിയംകുളം പഞ്ചായത്ത് പ്രസിഡൻറ് കെ. ഗംഗാധരൻ പറഞ്ഞു.
അഞ്ചുകോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന മിനി സ്പോർട്സ് കോംപ്ലക്സിെൻറ ഭാഗമായാണ് ഫ്ലഡ്ലിറ്റ് ഫുട്ബാൾ ടർഫ് നിർമിക്കുന്നത്. 2019-20 വർഷത്തെ സംസ്ഥാന ബജറ്റിൽ ഒരുകോടി രൂപ ഇതിനായി വകയിരുത്തിയിരുന്നെങ്കിലും തുടർ നടപടികൾ നീണ്ടുപോയി. പി. മമ്മിക്കുട്ടി എം.എൽ.എയുടെ ഇടപെടലാണ് ഇപ്പോൾ പ്രതീക്ഷക്ക് വക നൽകിയതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.