അ​മ്പ​ല​പ്പാ​റ​യി​ലെ പാ​ല​ച്ചോ​ട് പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ച്ച വൈ​ദ്യു​തി ചാ​ർ​ജി​ങ് പോ​യ​ന്‍റ്

അമ്പലപ്പാറയിലും ഇ-വാഹനങ്ങൾക്ക് ചാർജിങ് പോയന്‍റ്

ഒറ്റപ്പാലം: ഇ-വാഹനങ്ങൾക്ക് 'ഇന്ധനം' നിറക്കാനുള്ള ചാർജിങ് പോയന്‍റ് സംവിധാനം അമ്പലപ്പാറയിലും വരുന്നു. അമ്പലപ്പാറക്കും കടമ്പൂരിനും മധ്യേയുള്ള പാലച്ചോട് ഭാഗത്തെ വൈദ്യുതിക്കാലിലാണ് യന്ത്രസംവിധാനം സ്ഥാപിച്ചത്. കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിലാണ് വൈദ്യുതി വാഹനങ്ങളിൽ ചാർജ് ചെയ്യാനുള്ള സംവിധാനം (പോൾ മൗണ്ടഡ് ചാർജിങ് പോയന്‍റുകൾ) ജില്ലയിൽ തെരഞ്ഞെടുത്ത 89 ഇടത്താണ് ഒരുങ്ങുന്നത്.

മൊബൈൽ ഫോണിൽ ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പണമടച്ചശേഷം ഉപഭോക്താവിന്ന് വൈദ്യുതി ചാർജ് ചെയ്യാവുന്ന സംവിധാനമാണിത്. വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യവും വോൾട്ടേജ് തടസ്സമില്ലാതെ ലഭിക്കുന്നതുമായ സ്ഥലങ്ങളിലാണ് ചാർജിങ് പോയന്‍റുകൾ സ്ഥാപിക്കുന്നതെന്ന് കെ.എസ്.ഇ.ബി അമ്പലപ്പാറ സെക്ഷനിലെ അസിസ്റ്റന്റ് എൻജിനീയർ പി. ദുർഗാപ്രസാദ്‌ പറഞ്ഞു. ഒരുവാഹനത്തിന് ഒന്നര മണിക്കൂറോളം ചാർജിങ്ങിന് സമയമെടുക്കും. 30 വാഹനത്തിന് ഒരുദിവസം ചാർജ് പൂർത്തിയാക്കാൻ കഴിയുമെന്നും ഇദ്ദേഹം പറഞ്ഞു. യൂനിറ്റിന് 10.60 രൂപയാണ് നിരക്ക്. ഒറ്റപ്പാലം, കണ്ണിയംപുറം, ഷൊർണൂർ തുടങ്ങിയ പ്രദേശങ്ങളിൽ ഇതിനകം വൈദ്യുതിക്കാലുകളിൽ ചാർജിങ് പോയന്‍റുകൾ സ്ഥാപിച്ചിട്ടുണ്ട്.

Tags:    
News Summary - For e-vehicles Charging point

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.