ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിലെ ഒ.പിയിലുണ്ടായിരുന്ന ഡോക്ടർ പത്ത് വയസുള്ള കുട്ടിക്ക് ചികിത്സ നിഷേധിക്കുകയും തുടർന്ന് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന മട്ടിലുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്ന് ആശുപത്രി സൂപ്രണ്ട്. കഴിഞ്ഞ ദിവസം നടന്ന നഗരസഭ കൗൺസിൽ യോഗത്തിലാണ് ആശുപത്രി സൂപ്രണ്ടിനെതിരെ രൂക്ഷ വിമർശനമുയർന്നത്. ഇക്കഴിഞ്ഞ 19ന് നടന്നതായി പറയുന്ന സംഭവം സംബന്ധിച്ച് കുട്ടിയുടെ മാതാവിൽനിന്ന് യാതൊരു പരാതിയും ഇതേവരെ ലഭിച്ചിട്ടില്ലെന്ന് സൂപ്രണ്ട് ഡോ. കെ.പി അഹമ്മദ് അഫ്സൽ പറഞ്ഞു. രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒരുമണി വരെയാണ് ഒ.പി പ്രവർത്തനം. ഇതിനുശേഷം കാഷ്വാലിറ്റിയിലാണ് രോഗികളെ കാണിക്കേണ്ടത്.
ഒ.പിയുടെ സമയം കഴിഞ്ഞ ശേഷം കാഷ്വാലിറ്റിയുടെ ടോക്കണുമായി ഒ.പിയിൽ വന്നതിന്റെ അടിസ്ഥാനത്തിലായിരിക്കാം കാഷ്വാലിറ്റിയിൽ കാണിക്കാൻ ഡ്യൂട്ടി ഡോക്ടർ നിർദേശിച്ചിട്ടുണ്ടാവുക. 1,300 ഓളം നിത്യേനചികിത്സ തേടിയെത്തുന്ന ആശുപത്രിയാണിത്.
ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാതെയാണ് ഇത്രയും രോഗികളെ ചികിത്സിക്കുന്നത്. ജനപ്രതിനിധികൾ അടിസ്ഥാനരഹിതമായ ആരോപങ്ങൾ ഉന്നയിക്കുമ്പോൾ ഇക്കാര്യങ്ങൾ കൂടി പരിഗണിക്കണമെന്നും സൂപ്രണ്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.