മേ​ലൂ​രി​ലെ ത​ക​ർ​ന്ന വീ​ടി​നു മു​ന്നി​ൽ സു​ബ്ര​ഹ്മ​ണ്യ​നും ഭാ​ര്യ ശോ​ഭ​ന​യും 

രണ്ടാഴ്ച മുമ്പ് മഴയിൽ വീട് തകർന്നു; വയോദമ്പതികളുടെ ജീവിതം ദുരിതം

ഒറ്റപ്പാലം: തലചായ്ക്കാനുണ്ടായിരുന്ന ഏകാശ്രയമായ കൂര വേനൽ മഴയിൽ നഷ്ടമായതി‍െൻറ ഉള്ളുരുക്കത്തിൽ കഴിയേണ്ട ഗതികേടിലാണ് മേലൂരിലെ വയോദമ്പതികൾ.

ഏപ്രിൽ ആറിന് പെയ്ത മഴയിൽ ഓടിട്ട വീട് തകർത്തതോടെയാണ് അമ്പലപ്പാറ മേലൂരിലെ ചാളമ്പറ്റ വീട്ടിൽ സുബ്രഹ്മണ്യനും (80), ഭാര്യ ശോഭനക്കും (69) കയറിക്കിടക്കാൻ ഇടമില്ലാതായത്. തകർന്ന വീട് നന്നാക്കാനുള്ള സാമ്പത്തിക സ്ഥിതി ഇവർക്കില്ല. ദുരിതം കണ്ടറിഞ്ഞ അയൽവാസിയായ യുവാവ് ഒരുക്കിയ ഷീറ്റ് മേഞ്ഞ ഒറ്റമുറിയിലാണ് ഇപ്പോൾ ഇവരുടെ താമസം.

വാഹന മെക്കാനിക്കായിരുന്ന സുബ്രഹ്മണ്യൻ മൂന്ന് വർഷമായി പ്രായാധിക്യം മൂലം വിശ്രമത്തിലാണ്. വീട്ടുജോലിക്ക് പോകുന്ന ശോഭനയുടെ വരുമാനവും ക്ഷേമ പെൻഷനുമാണ് ഇവരുടെ ഏക വരുമാനം. തകർന്ന വീട് സുബ്രഹ്മണ്യ‍െൻറ മാതാവ് പരേതയായ കുഞ്ഞമ്മയുടെ പേരിലുള്ളതാണ്.

ദമ്പതികളുടെ പേരിൽ സ്വന്തം ഭൂമിയില്ലാത്തതിനാൽ ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷ നൽകിയിരുന്നെങ്കിലും അനുമതി ലഭിച്ചില്ല. വീട് തകരുമ്പോൾ ശോഭന ജോലിക്ക് പോയതായിരുന്നു. വീടിനകത്തുണ്ടായിരുന്ന സുബ്രഹ്മണ്യൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അറ്റകുറ്റപ്പണിക്കായി വില്ലേജ് ഓഫിസിൽ അപേക്ഷ സമർപ്പിച്ചെങ്കിലും അനുകൂല നിലപാടുണ്ടായില്ലെന്ന് ഇവർ പറയുന്നു. 

Tags:    
News Summary - house collapsed in the rain two weeks ago; The life of an elderly couple is miserable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.