ഒറ്റപ്പാലം: നഗരസഭയിലെ ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങളെ കോർത്തിണക്കി ഓൺലൈൻ വ്യാപാരത്തിന് ഒറ്റപ്പാലത്ത് തുടക്കമിടുന്നു. നെക്സ്റ്റ് സ്റ്റെപ് കരിയർ അക്കാദമിയുടെ ഉപസ്ഥാപനമായി പ്രവർത്തിക്കുന്ന പപ്പാ ലൈഫിെൻറ ഓഫിസ് ഉദ്ഘാടനവും മൊബൈൽ ആപ്ലിക്കേഷനുകളുടെ പ്രകാശനവും ഞായറാഴ്ച ഉച്ചക്ക് 12ന് അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ നിർവഹിക്കും. നഗരസഭ അധ്യക്ഷ കെ. ജാനകി ദേവി ലോഗോ പ്രകാശനം ചെയ്യും.
നഗരത്തിന് 15 കിലോമീറ്റർ ചുറ്റളവിൽ ആപ് വഴി ആവശ്യപ്പെടുന്ന ഭക്ഷണം ഉൾെപ്പടെ വിവിധ സാധനങ്ങൾ പപ്പാ ലൈഫിൽ രജിസ്റ്റർ ചെയ്ത വ്യാപാര സ്ഥാപനങ്ങളിൽനിന്ന് നിശ്ചിത സമയത്തിനകം വീടുകളിൽ എത്തിച്ചു നൽകും. ഇതിനായി പ്രത്യേകം പരിശീലനം നൽകി ഡെലിവറി എക്സിക്യൂട്ടിവുകളെ നിയമിച്ചതായും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടനം നടക്കുന്ന മുറക്ക് പ്ലേ സ്റ്റോറിൽനിന്ന് പപ്പാ ലൈഫിെൻറ ആപ് ഡൗൺലോഡ് ചെയ്യാൻ കഴിയുമെന്നും ഡയറക്ടർമാരായ പി. സുനിൽ, അലക്സ് മാത്യു, കെ.പി. മുഹമ്മദ് സലിം, ഇ.കെ. മുഹമ്മദ് ഷബിൻ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.