ഒറ്റപ്പാലം: കെടാവിളക്ക് ന്യൂനപക്ഷ സ്കോളർഷിപ്പിൽ മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങൾക്കായി ഏർപ്പെടുത്തിയ സ്കോളർഷിപ്പിൽനിന്ന് പ്രധാന ന്യൂനപക്ഷങ്ങളെ ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്നും സമ്മേളനം ആരോപിച്ചു. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് എം.ടി. സൈനുൽ ആബിദീൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പി.പി. ഹംസ അൻസാരി അധ്യക്ഷത വഹിച്ചു.
ജില്ല ജനറൽ സെക്രട്ടറി എം.ടി.എ. നാസർ, സംസ്ഥാന സെക്രട്ടറി കെ. നൂറുൽ അമീൻ, സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദലി മിഷ്കാത്തി, വി.എ. റസാഖ്, ടി. സെയ്താലി, എ. ഇസ്ഹാക്, കെ.എസ്. ശിഹാബ്, ടി. റഷീദ്, സൽമാൻ കൂടമംഗലം, കെ. അലി, കരീം മുട്ടുപാറ, എം. മുഹമ്മദലി എന്നിവർ സംസാരിച്ചു. പുതുതായി നിർമിച്ച ജില്ല കെ.എ.ടി.എഫ് ഓഫിസ് ഉദ്ഘാടനവും ജില്ല സമ്മേളനവും അന്താരാഷ്ട്ര അറബിക് ദിനാഘോഷത്തിന്റെ അമ്പതാം വാർഷികവും സംയുക്തമായി ഡിസംബർ രണ്ടാം വാരം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഫലസ്തീൻ ജനതക്ക് കെ.എ.ടി.എഫ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.