ഒറ്റപ്പാലം: നിപയുടെ രണ്ടാം വരവിൽ റമ്പുട്ടാൻ പഴത്തിന് കണ്ടകശ്ശനി. പാതയോരങ്ങളിലടക്കം വ്യാപകമായി വിറ്റഴിഞ്ഞിരുന്ന റമ്പുട്ടാൻ പഴം ആളുകൾ വാങ്ങാൻ മടിക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു.
കോഴിക്കോട് നിപ ബാധിച്ച് മരിച്ച 12കാരൻ വവ്വാൽ കടിച്ച റമ്പുട്ടാൻ പഴം കഴിച്ചിരുന്നെന്ന പ്രചാരണം കൊണ്ടുപിടിച്ചതോടെയാണ് 'പഴങ്ങളുടെ രാജകുമാരി' എന്ന് വിശേഷിപ്പിക്കുന്ന റമ്പുട്ടാന് നേരെ ജനം മുഖം തിരിച്ചത്.
രുചിയിലും രൂപത്തിലും വിലയിലും താരമായ റമ്പുട്ടാൻ പഴവിപണികളിലെ മുഖ്യ ആകർഷണമാണ്.
എന്നാൽ, വാർത്ത പരന്നതോടെ ഇവ സ്ഥിരമായി വാങ്ങിയിരുന്നവർ പോലും നിപ ഭീതിയിൽ റമ്പുട്ടാനെ കൈയൊഴിഞ്ഞ അവസ്ഥയാണ്. പഴം വിപണികൾക്ക് പുറമെ പാതയോരങ്ങളിൽ വാഹനങ്ങളിലും മറ്റും വ്യാപകമായി നടന്നിരുന്ന കച്ചവടം പ്രതിസന്ധിയിലാണ്.
പ്രാദേശിക തോട്ടമുടമകൾ തന്നെ നേരിട്ട് വിൽപ്പന നടത്തുന്നുമുണ്ട്. പഴത്തിെൻറ ഗുണനിലവാരമനുസരിച്ച് 160 മുതൽ 240 രൂപ വരെ വിലയ്ക്കാണ് ഇവയുടെ വിൽപന. മലായ് ദ്വീപ് സമൂഹങ്ങൾ ജന്മദേശമായ റമ്പുട്ടാന് സ്വീകാര്യതയേറിയതോടെ ഇവയുടെ കൃഷിയുമായി നിരവധി പേരാണ് അടുത്തകാലത്തായി രംഗത്ത് വന്നിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.