ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ പുതിയ പേ വാർഡ് നിർമിക്കുന്നു. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ദേശീയ ആരോഗ്യദൗത്യം അനുവദിച്ച 1.27 കോടി രൂപ ചെലവിട്ട് മാതൃശിശു കേന്ദ്രത്തിന് സമീപമാണ് പുതിയ കെട്ടിടം നിർമിക്കുക. എൻ.എച്ച്.എമ്മിൽനിന്ന് ഇതിന് പ്രത്യേക അനുമതി ലഭിച്ചിട്ടുണ്ട്.
എസ്റ്റിമേറ്റ് തയാറാക്കാൻ ഏജൻസിയെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. നിലവിൽ കാലപ്പഴക്കം ചെന്ന പേ വാർഡുള്ളത് അർബുദ ചികിത്സകേന്ദ്രത്തിന് സമീപമാണ്. ആശുപത്രിക്ക് തിരികെ ലഭിച്ച 14 സെന്‍റ് വേലികെട്ടി സംരക്ഷിക്കും. പഴയകെട്ടിടം പൊളിച്ചുനീക്കും.
ഇതിന് നഗരസഭ എൻജിനീയറെ ചുമതലപ്പെടുത്തി. ആശുപത്രി ഫാർമസിയിൽ സ്റ്റോക്കുള്ള മരുന്നുകൾ പരമാവധി എഴുതണമെന്ന തീരുമാനം ഡോക്ടർമാരെ അറിയിക്കാൻ സൂപ്രണ്ടിന് നിർദേശം നൽകി. മരുന്നുകൾ ലഭ്യമാകാത്ത സാഹചര്യത്തിൽ പുറമെനിന്ന് അമിതവില കൊടുത്ത് വാങ്ങേണ്ടി വരുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
നഗരസഭ അധ്യക്ഷ കെ. ജാനകിദേവി അധ്യക്ഷത വഹിച്ചു. അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ, നഗരസഭ ഉപാധ്യക്ഷൻ കെ. രാജേഷ്, സ്ഥിരം സമിതി അധ്യക്ഷരായ എ. രൂപ ഉണ്ണി, ടി. ലത, ആശുപത്രി സൂപ്രണ്ട് ഡോ. വി. രാധ, ലേ സെക്രട്ടറി കെ.ആർ. ശ്രീലത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.