ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ പുതുതായി ക്രമീകരിച്ച കുട്ടികളുടെ വാർഡും തീവ്ര പരിചരണ വിഭാഗവും നാടിന് സമർപ്പിച്ചു. ഉദ്ഘാടനം ഓൺലൈനിൽ മന്ത്രി വീണ ജോർജ് നിർവഹിച്ചു.
സ്ത്രീകളുടെ വാർഡ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ദേശീയ ആരോഗ്യ ദൗത്യം ഫണ്ട് വിനിയോഗിച്ച് കുട്ടികളുടെ വാർഡ് സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ 15 കുട്ടികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. വെൻറിലേറ്റർ സൗകര്യത്തോടുകൂടിയ തീവ്രപരിചരണ വിഭാഗം പ്രവർത്തിക്കുന്നത് നാലാം നിലയിലാണ്. ആറ് കിടക്കകളാണ് ഇവിടെയുള്ളത്. ഉദ്ഘാടന ചടങ്ങിൽ അഡ്വ.കെ.പ്രേംകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു.
നഗരസഭ അധ്യക്ഷ കെ.ജാനകിദേവി, ഉപാധ്യക്ഷൻ കെ.രാജേഷ്, സ്ഥിരം സമിതി അധ്യക്ഷരായ രൂപ ഉണ്ണി, കെ.അബ്ദുൽ നാസർ, ടി.ലത, വാർഡ് കൗൺസിലർ കല്യാണി, ആർ.എം.ഒ നിഷാദ്, ഡോ. സലിം തുടങ്ങിയവർ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. അഹമ്മദ് അഫ്സൽ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.