ഒറ്റപ്പാലം: സൗത്ത് പനമണ്ണയിലെ ഇത്തിയാൻ മലയിൽ കരിങ്കൽ ക്വാറി ആരംഭിക്കുന്നതിനെതിരെ 34ാം വാർഡ് സഭയിലും എതിർപ്പ്. നഗരസഭ വാർഷിക പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട് ചേർന്ന വാർഡ് സഭയിലാണ് പ്രദേശത്ത് കരിങ്കൽ ക്വാറിക്ക് അനുമതി നൽകരുതെന്ന അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ജനവാസ മേഖലയിൽ മാനദണ്ഡങ്ങൾ മറികടന്ന് ക്വാറിയുടെ പ്രവർത്തനത്തിനുള്ള അനുമതിക്കായി നഗരസഭയിൽ സ്വകാര്യ വ്യക്തി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
ക്വാറിക്ക് പ്രവർത്തനാനുമതി നൽകരുതെന്നാവശ്യപ്പെട്ട് നിരവധി പരാതികളും നഗരസഭയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ കൗൺസിലിലും ബന്ധപ്പെട്ട വാർഡ് കൗൺസിലർമാർ ഇക്കാര്യത്തിൽ പ്രതിഷധം അറിയിച്ചിരുന്നു. തുടർന്ന് പരാതിക്കാരെയും ക്വാറി ഉടമയെയും വിളിച്ചുകൂട്ടി നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിൽ മൊഴിയെടുപ്പ് നടത്തിയിരുന്നു. വട്ടനാൽ നാരായണ വിദ്യാലയത്തിൽ ചേർന്ന വാർഡ് സഭയിൽ സതീഷ്കുമാർ ആണ് പ്രമേയം അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.