ഒറ്റപ്പാലം: വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത പ്രായത്തിലും വിജ്ഞാന വഴിയിൽ വിസ്മയക്കാഴ്ചയാവുകയാണ് രണ്ടര വയസ്സ് പൂർത്തിയാകാത്ത ശമുവൽ കൃഷ്ണ എന്ന കുരുന്ന് ബാലൻ. കളികൾക്കും ശാഠ്യങ്ങൾക്കും ഇടയിൽ ഇംഗ്ലീഷിലും മലയാളത്തിലുമായി അമ്മയിൽനിന്ന് വരുന്ന ചോദ്യങ്ങൾക്ക് ശമുവൽ കൃഷ്ണക്ക് ഉത്തരം റെഡി.
ഇന്ത്യയുടെ രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ, കേരളത്തിലെ മന്ത്രിമാർ എന്നിവരെക്കുറിച്ചുള്ള ചോദ്യങ്ങൾക്കെല്ലാം ഈ കുരുന്നിന് നാവിൻ തുമ്പിൽ ഉത്തരമുണ്ട്. ഇളം പ്രായത്തിൽ തെറ്റുകൂടാതെ ആഴ്ചയും മാസങ്ങളും ഇംഗ്ലീഷിലെ അക്ഷരമാലകളും ഹൃദ്യസ്ഥമാക്കി.
രണ്ട് വർഷവും നാല് മാസവും മാത്രം പ്രായമുള്ള ശമുവൽ കൃഷ്ണ വാണിയംകുളം ടി.ആർ.കെ സ്കൂളിലെ ഗണിത അധ്യാപകൻ പാലപ്പുറം അങ്ങാടി വീട്ടിൽ കെ. കൃഷ്ണകുമാറിെൻറയും മുൻ അധ്യാപിക ലിയയുടെയും ഏക മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.