ഒറ്റപ്പാലം: വൈദ്യുതി സുരക്ഷ സംവിധാങ്ങളുടെ പോരായ്മ ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മേഖലയിലേതുൾപ്പടെ 32 സ്ഥാപനങ്ങൾക്ക് കെ.എസ്.ഇ.ബി നോട്ടീസ് നൽകി. പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി ഒറ്റപ്പാലം സെക്ഷൻ ഓഫിസാണ് നോട്ടിസ് നൽകിയത്.
15 ദിവസത്തിനകം പോരായ്മകൾ പരിഹരിച്ച് സെക്ഷൻ ഓഫിസിനെ അറിയിക്കണമെന്നും വീഴ്ച്ചവരുത്തുന്ന പക്ഷം വൈദ്യുതി വിച്ഛേദിക്കുന്നതുൾപ്പടെയുള്ള നടപടി സ്വീകരിക്കുമെന്നും പറയുന്നു. വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് വൈദ്യുതി വകുപ്പ് നടപടി.
ഇതിന്റെ ഭാഗമായി കെ.എസ്.ഇ.ബി നടത്തിയ പരിശോധനയിൽ 13 അംഗൻവാടികൾ, ഏഴ് സ്കൂളുകൾ, എട്ട് കോളജുകൾ, രണ്ട് ഐ.ടി.ഐ, ഹെൽത്ത് സെന്റർ, ഹോസ്റ്റൽ എന്നിവകളിൽ അപാകതകൾ കണ്ടെത്തിയിരുന്നു.
കണക്ഷനിൽ എർത്ത് സംവിധാനം നേരാംവണ്ണമല്ലാത്തതും ഇ.എൽ.സി.ബി സംവിധാനം ഏർപ്പെടുത്താത്തതും ഉൾപ്പടെയുള്ള പോരായ്മകളാണ് പരിശോധനയിൽ കണ്ടെത്തിയത്. കെ.എസ്.ഇ.ബിയുടെ ഭാഗത്ത് നിന്നും ശരിയാക്കേണ്ടവ പൂർത്തിയാക്കിയതിനെ തുടർന്നാണ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.