ഒറ്റപ്പാലം: തെരുവ് നായുടെ കടിയേറ്റ് രണ്ട് കുട്ടികൾ ഉൾെപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റു. തുടർന്നുണ്ടായ ആക്രമണത്തിൽ തൊഴിലുറപ്പ് പ്രവൃത്തിയിൽ ഏർപ്പെട്ടിരുന്ന മധ്യവയസ്ക വീണ് കൈയിലെ അസ്ഥി പൊട്ടി. നഗരസഭയിലെ വാർഡ് 21ൽപെട്ട മീറ്റ്നയിലാണ് സംഭവം.
വീട്ടിനകത്ത് കളിച്ചുകൊണ്ടിരുന്ന വടക്കേതിൽ രാജേഷിെൻറ മകൾ അനുശ്രീ (ആറ്), വടക്കേതിൽ ചാമിക്കുട്ടിയുടെ മകൻ ആദർശ് (നാല്) എറക്കോട്ടിരി ദേവി നിവാസിൽ അമുദ (50) എന്നിവർക്കാണ് കടിയേറ്റത്. തൊഴിലുറപ്പ് തൊഴിലാളി ചോലയിൽ പ്രേമകുമാരിയെ (58) ആക്രമിച്ച നായെ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ താഴെ വീണാണ് ഇവരുടെ കൈയിലെ അസ്ഥി ഒടിഞ്ഞത്.
താലൂക്ക് ആശുപത്രിയിൽനിന്ന് ശസ്ത്രക്രിയ നിർദേശിച്ചതായി വാർഡ് കൗൺസിലർ സജീവ് കുമാർ പറഞ്ഞു. കടിയേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. പ്രദേശത്ത് വർധിച്ചുവരുന്ന തെരുവ് നായ്ക്കളുടെ ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് നഗരസഭ അധ്യക്ഷക്ക് നൽകിയ പരാതിയിൽ ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്നും കൗൺസിലർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.