ഒറ്റപ്പാലം: വിവേചനപരമായ നിലപടുകളിലൂടെ മാനസികമായി തളർത്തി പ്രവർത്തനങ്ങളിൽനിന്ന് മാറ്റിനിർത്തുകയാണെന്ന് ചൂണ്ടിക്കാട്ടി ഒറ്റപ്പാലം നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ നഗരസഭ സെക്രട്ടറിക്കെതിരെ വനിത കമീഷന് പരാതി നൽകി.
വെള്ളിയാഴ്ച രാവിലെ 10ന് ജില്ല പഞ്ചായത്ത് ഹാളിൽ ചേരുന്ന കമീഷൻ സിറ്റിങ്ങിൽ പരാതി പരിഗണിക്കുമെന്ന് യു.ഡി.എഫ് സ്വതന്ത്ര മുന്നണിഅംഗവും സ്ഥിരം സമിതി അധ്യക്ഷയുമായ പരാതിക്കാരി രൂപ ഉണ്ണി അറിയിച്ചു. സ്ഥിരംസമിതി അധ്യക്ഷയായ തന്നെ നിരന്തരം അപമാനിക്കുന്ന നടപടികളാണ് സെക്രട്ടറി കൈക്കൊള്ളുന്നതെന്ന് പരാതിയിൽ പറയുന്നു. ഹരിതകർമസേനയുടെ യോഗം ജൂണിൽ വിളിച്ചിരുന്നത് പ്രത്യേക കാരണങ്ങളൊന്നും ഇല്ലാതെതന്നെ ഒരുമണിക്കൂർ മുമ്പ് സെക്രട്ടറി മാറ്റിവെച്ചിരുന്നു. അന്വേഷണത്തിന് മറുപടി താരനും അദ്ദേഹം തയാറായില്ല.
വാക്സിനേഷൻ സെൻററിൽ അന്നേദിവസം ചുമതല പോലുമില്ലാതിരുന്ന ആർ.ആർ.ടി വളൻറിയർ മോശമായി പെരുമാറുകയും സമൂഹമാധ്യമങ്ങളിൽ അപമാനിക്കുകയും ചെയ്തത് ചൂണ്ടിക്കാട്ടി സെക്രട്ടറിക്ക് നൽകിയ പരാതി പൊലീസിന് കൈമാറാനോ മറ്റ് നടപടികൾക്കോ അദ്ദേഹം തയാറായിട്ടില്ല.
അതേസമയം, വളൻറിയറെ സംരക്ഷിക്കുകയെന്ന നിലപാടാണ് അദ്ദേഹം കൈക്കൊണ്ടത്. വനിത അധ്യക്ഷ എന്ന പരിഗണനപോലും നൽകാതെ അദ്ദേഹം മാനസികമായി പീഡിപ്പിക്കുന്നതായും രൂപ ഉണ്ണി പരാതിയിൽ ആരോപിച്ചു. അതേസമയം, ആരോപണം അടിസ്ഥാന രഹിതമാണെന്ന് നഗരസഭ സെക്രട്ടറി പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.