ഒറ്റപ്പാലം: പരാമ്പരാഗത ചിട്ടവട്ടങ്ങൾക്കപ്പുറത്ത് വനിതകൾക്കും തോൽപാവക്കൂത്തവതരണം സാധ്യമാണെന്ന് തെളിയിക്കുകയാണ് കൂനത്തറയിലെ തോൽപാവക്കൂത്ത് കലാകേന്ദ്രം. രാജ്യം പത്മശ്രീ നൽകി ആദരിച്ച കൂത്താചാര്യൻ രാമചന്ദ്ര പുലവരുടെ മകൾ രജിതയാണ് (30) പുരുഷാധിപത്യം പുലർത്തുന്ന തോൽപാവക്കൂത്തിനെ അച്ഛൈന്റ മാർഗനിർദേശങ്ങളോടെ പെൺപാവക്കൂത്തെന്ന പേരിൽ അരങ്ങിലെത്തിച്ചത്.
സംസ്ഥാന സർക്കാറിെൻറ സ്ത്രീ സുരക്ഷ പദ്ധതിയുടെ ഭാഗമായി ചിട്ടപ്പെടുത്തിയ പെൺപാവനാടകം കഴിഞ്ഞദിവസം ജില്ല പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച സാംസ്കാരിക മുന്നേറ്റത്തിലാണ് അരങ്ങേറിയത്. സ്ത്രീ ശാക്തീകരണം ലക്ഷ്യമിടുന്ന 25 മിനിറ്റ് നീളുന്ന പ്രമേയമാണ് അരങ്ങിലെത്തിയത്.
കൽപന ചൗള, ഝാൻസിറാണി, ക്യാപ്റ്റൻ ലക്ഷ്മി തുടങ്ങിയ ധീര വനിതകളുടെ നിഴൽ രൂപങ്ങൾ തിരശ്ശീലയിൽ തെളിയുന്നുണ്ട്. 45ഓളം പാവകളാണ് ഇതിനായി നിർമിച്ചത്. തിരുവനന്തപുരം സ്വദേശി മുഹമ്മദ് സുൽഫിയുടെ കഥയെ അടിസ്ഥാനമാക്കിയാണ് രജിത പെൺപാവക്കൂത്ത് ചിട്ടപ്പെടുത്തിയത്.
സംഗീതം ഒറ്റപ്പാലം സ്വദേശിനി ജാസ്മിന്റേതാണ്. രാജലക്ഷ്മി, അശ്വതി, നിത്യ, നിവേദിയ, ശ്രീനന്ദന, സന്ധ്യ തുടങ്ങിയവരാണ് പാവകളിക്ക് പിന്നിൽ പ്രവർത്തിച്ചത്. ദേവി ക്ഷേത്രങ്ങളുടെ കൂത്തുമാടങ്ങളിൽ പരിമിതപ്പെട്ടിരുന്ന തോൽപാവക്കൂത്തിനെ പുറംലോകത്തെത്തിക്കാൻ നിരവധി പരീക്ഷങ്ങൾക്ക് നേതൃത്വം നൽകിയ കലാകാരനാണ് തോൽപാവക്കൂത്ത് കലാകാലകേന്ദ്രം സാരഥി കൂടിയായ രാമചന്ദ്ര പുലവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.