ഒറ്റപ്പാലം: ഏഴ് വർഷം മുമ്പ് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിെൻറ പേരിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ എസ്. ശെൽവൻ, കെ. ബാബു എന്നിവർ കോൺഗ്രസ്സ് നേതാക്കളാണെന്ന ബി.ജെ.പി യുടെ അവകാശവാദം രാഷ്ട്രീയ ദാരിദ്ര്യം മൂലമാണെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് സത്യൻ പെരുമ്പറക്കോട്.
ഇരുവരും കഴിഞ്ഞ ദിവസം ബി.ജെ.പി യിൽ ചേർന്ന പശ്ചാത്തലത്തിലാണ് സത്യൻെറ വെളിപ്പെടുത്തൽ. നിക്ഷിപ്ത താൽപര്യത്തെ തുടർന്ന് ഒറ്റപ്പാലം നഗരസഭയിലെ യു.ഡി.എഫ് ഭരണം അട്ടിമറിക്കുകയും സി.പി.എമ്മിനോട് ചേർന്ന് ഭരണം നടത്തുകയും ചെയ്തിരുന്നവരാണ് രണ്ടുപേരും.
ഇങ്ങനെയുള്ളവർക്ക് അഭയം നൽകിയ ബി.ജെ.പിയുടെ നിലപാട് ജനം തിരിച്ചറിയും. കാലുമാറ്റത്തിന് ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യരാക്കിയവരെ സ്ഥാനാർഥികളാക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. കോൺഗ്രസിലേക്ക് മടങ്ങിവരാൻ പാർട്ടി നേതാക്കളുമായി നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഇരുവരും ബി.ജെ.പിയിൽ ചേർന്നതെന്നും സത്യൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.