ഒറ്റപ്പാലം: കത്തിക്കാളുന്ന ചൂടിൽ മേഖലയിലെ ജലസ്രോതസുകൾ വരണ്ടുണങ്ങുന്നു. ജലലഭ്യത ഉറപ്പാക്കാൻ പതിവായി കെട്ടാറുള്ള താൽക്കാലിക തടയണകൾ ഇത്തവണ നേരത്തെ വരണ്ടുണങ്ങി. തോടുകൾക്ക് കുറുകെ കെട്ടിയ തടയണകളിൽ സംഭരിക്കാൻ വെള്ളമില്ലാത്ത അവസ്ഥയാണ്. അറവക്കാട് പ്രദേശത്തെ പരപ്പിൽതോടിന് കുറുകെ കെട്ടുന്ന താൽക്കാലിക തടയണയുടെ ഉറപ്പിൽ പാടങ്ങളിൽ പച്ചക്കറി കൃഷി വേനലിൽ പതിവാണ്.
ഇത്തവണ തോട് നേരത്തെ വറ്റിവരണ്ടു. കർഷക കൂട്ടായ്മയിൽ കെട്ടിയ തടയണ പിന്നീട് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി. വൈകി തടയണ കെട്ടിയതിനാലാണ് ജലസംഭരണം അസാധ്യമായതെന്ന് വാദവുമുണ്ട്. തോട് ഒഴുകുന്ന കൂട്ടരാംകുളം, തിരുണ്ടി പ്രദേശങ്ങളിൽ നേരത്തെ തടയണ നിർമിച്ചിരുന്നെങ്കിലും അവിടങ്ങളിലും വെള്ളമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.