മാത്തൂർ: രണ്ടാം വിള കൊയ്ത്ത് പുരോഗമിക്കുന്നതിനിടയിൽ മാത്തൂർ മേഖലയിൽ നെല്ലുസംഭരണത്തിന് ചാക്ക് എത്തിച്ചു നൽകാതെ സപ്ലൈകോ ഏജന്‍റുമാർ കർഷകരെ പ്രയാസത്തിലാക്കുന്നതായി പരാതി. സപ്ലൈകോ ഉദ്യാഗസ്ഥരോട് പരാതിപ്പെട്ടാൽ ഏജൻറുമാർ ചാക്ക് എത്തിക്കുമെന്നാണ് മറുപടി. എന്നാൽ, ഏജന്‍റിനോട് ചാക്ക് ആവശ്യപ്പെട്ടാൽ അതൊക്കെ കർഷകർ സ്വന്തം ചെലവിൽ സംഘടിപ്പിക്കണമെന്നാണ് മറുപടിയെന്ന് കർഷകർ പറയുന്നു.
വേനൽമഴ ഏതുസമയത്തും പെയ്യാവുന്ന അവസ്ഥയിൽ നെല്ല് സൂക്ഷിക്കാൻ ഇടമില്ലാതെ കർഷകർ 13 രൂപ നിരക്കിൽ സ്വന്തം ചെലവിൽ ചാക്ക് വാങ്ങിയാണ് നിലവിൽ നെല്ല് സംഭരിക്കുന്നത്. ചൂഷണത്തെ ശക്തമായി എതിർക്കുമെന്നും ഉടൻ ചാക്ക് എത്തിച്ചു നൽകണമെന്നും മത്തൂരിലെ പ്രമുഖ കർഷകനും കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ജി. ശിവരാജനും കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി പി.വി. പങ്കജാക്ഷനും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.