വടക്കഞ്ചേരി: നെല്‍കൃഷിയുടെ നഷ്ടക്കണക്കുകളെ മാറ്റിവെച്ച് കര്‍ഷകര്‍ പ്രതീക്ഷയോടെ ഒന്നാം വിള നടീല്‍ തുടങ്ങി. കൃഷിപ്പണികള്‍ ഇപ്പോള്‍ സക്രിയമായിരിക്കുകയാണ്. മഴയെ മാത്രം ആശ്രയിച്ച് കൃഷിയിറക്കുന്ന കരപ്പാടങ്ങളിലും മംഗലം ഡാമിലെ വെള്ളത്തെ ആശ്രയിച്ച് കൃഷിയിറക്കുന്ന വയലുകളിലും പണികള്‍ തകൃതിയാണ്. വരമ്പുകളുടെ ചെത്തിക്കിളയും മാടി ഒതുക്കലും കഴിഞ്ഞു. കാലിവളവും ചുണ്ണാമ്പും ചേര്‍ത്ത് വയലൊരുക്കിയാണ് നടീല്‍ നടത്തുന്നത്. മൂപ്പ് കുറഞ്ഞ ജ്യോതി നെല്‍വിത്തുപയോഗിച്ചാണ് ഞാറ്റടി തയാറാക്കിയത്. ഇടവിട്ട് മഴകിട്ടിയതിനാലാണ് ഞാറുപറിയും നടീലും തകൃതിയായി നടക്കുന്നത്. നടീലിനും മറ്റുപണികള്ക്കും തൊഴിലാളിക്ഷാമം രൂക്ഷമാണ്. ബംഗാൾ സ്വദേശികളടക്കം തൊഴിലാളികളെത്തിയത് ആശ്വാസമായിട്ടുണ്ട്.
തിരുവാതിരയിലും വറ്റിവരണ്ട് നെല്ലറയിലെ കുളങ്ങൾ
കോട്ടായി: തിരിമുറിയാതെ പെയ്യേണ്ട തിരുവാതിര ഞാറ്റുവേലയിലും ഇക്കുറി മഴ മാറിനിന്നതോടെ വറ്റിവരണ്ട് നെല്ലറയിലെ ജലസംഭരണികൾ.
കോട്ടായി, മാത്തൂർ, പെരിങ്ങോട്ടുകുറുശ്ശി, മേഖലകളിലെ ജലസംഭരണികളാണ് നിറഞ്ഞ് കവിഞ്ഞൊഴുകേണ്ട സമയത്ത് ഒരു കുടംപോലും വെള്ളമില്ലാതെ വറ്റിവരണ്ട് കിടക്കുന്നത്.
കാലവർഷത്തിലെ വളരെ പ്രധാനപ്പെട്ട ഞാറ്റുവേലയാണ് തിരുവാതിര. നടീൽ കഴിഞ്ഞ് മഴ കാത്ത് കിടക്കുകയാണ് വയലുകൾ. ഇത് വേനലിൽ കുടിവെള്ളം രൂക്ഷമാക്കുമെന്നാണ് കർഷകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.