പത്തിരിപ്പാല: മങ്കരയിൽ നെൽകൃഷിക്ക് മഞ്ഞളിപ്പ് രോഗം വ്യാപകമായതോടെ കർഷകർ ദുരിതത്തിൽ. മങ്കര മേപ്പാടം പാടശേഖരത്തിലെ 35 ഏക്കർ നെൽകൃഷിയിലാണ് കീടബാധ വ്യാപകം. കതിർ വരേണ്ട സമയത്തുള്ള രോഗബാധ ഉൽപാദനത്തെ ബാധിക്കുമെന്ന് കർഷകർ പറയുന്നു. സാധാരണ മഞ്ഞളിപ്പ് ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണം രോഗം വ്യാപകമാണ്. രോഗം ബാധിച്ച നെൽച്ചെടികൾ കതിർ വരാതെ തന്നെ ഉണങ്ങി പോകും. ഒരേക്കറിൽ 33000 രൂപ ചെലവാക്കിയാണ് ഒന്നാം വിള ഇറക്കിയതെന്നും കർഷകർ പറയുന്നു.
കൃഷി ഓഫീസറുടെ നിർദേശ പ്രകാരം കീടബാധക്കെതിരെ മരുന്നുകൾ ഉപയോഗിച്ചെങ്കിലും ഫലപ്രദമായില്ല. രോഗം ബാധിച്ച് വിളവ് കുറയുന്നവർക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യമുയരുന്നുണ്ട്. കനകദാസ്, കെ.വി. കൃഷ്ണൻകുട്ടി, ഉണ്ണികൃഷ്ണൻ, കനക മണി, ദേവി, കനകാമണി, കമലാക്ഷി, കെ.ആർ. ഷാജീവ് എന്നിവരുടെ വയലുകളിലാണ് കീടബാധ വ്യാപകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.