പട്ടാമ്പി: അശാസ്ത്രീയമായും യുക്തിരഹിതമായും വാർഡ് വിഭജിക്കുന്നതിലൂടെ കടുത്ത ജനദ്രോഹമാണ് സർക്കാർ നടത്തിയിരിക്കുന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം പറഞ്ഞു.
അശാസ്ത്രീയമായ വാർഡ് വിഭജനത്തിനെതിരെ യു.ഡി.എഫ് പട്ടാമ്പി മുനിസിപ്പൽ കമ്മിറ്റി പട്ടാമ്പി നഗരസഭ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിന്റേതിനൊപ്പം ബി.ജെ.പിയുടേയും രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിലാണ് പട്ടാമ്പി നഗരസഭയിലടക്കം വാർഡ് വിഭജനത്തിന്റെ കരട് പട്ടിക പുറത്തിറക്കിയിരിക്കുന്നത്.
ആറ് കിലോമീറ്റർ വരെയാണ് പല വാർഡുകളുടെയും നീളം. ഭാവിയിൽ ഒരു ഗ്രാമസഭ വിളിക്കാൻ പോലും ബുദ്ധിമുട്ട് ഉണ്ടാവുന്ന സാഹചര്യമാണ്. ശാസ്ത്രീയമായി അതിർത്തികൾ പുനർനിർണയിക്കാൻ ഡീലിമിറ്റേഷൻ കമീഷൻ തയാറായില്ലെങ്കിൽ കൂടുതൽ ശക്തമായ സമര പരിപാടികൾ യു.ഡി.എഫിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നും വി.ടി. ബൽറാം പറഞ്ഞു.
യു.ഡി.എഫ് ചെയർമാൻ കെ.പി.എ. നാസർ അധ്യക്ഷത വഹിച്ചു. നേതാക്കളായ സി.എ. സാജിത്, അഡ്വ. രാമദാസ്, സി.എ. റാസി, കെ.ആർ. നാരായണസ്വാമി, ഇ.ടി. ഉമ്മർ, സി. സംഗീത, ജിതേഷ് മോഴിക്കുന്നം, ഉമ്മർ കിഴായൂർ, കെ.ടി. കുഞ്ഞുമുഹമ്മദ്, കെ. ബഷീർ, ടി.പി. ഉസ്മാൻ, എ.കെ. അക്ബർ, ഉമ്മർ പാലത്തിങ്ങൽ, കെ.ബി. അനിത, മുനീറ ഉനൈസ്, പി.ജി. ബിനി, പ്രമീള ചോലയിൽ, മുനീർ പാലത്തിങ്ങൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.