പാലക്കാട്: ഒന്നാംവിള നെല്ല് സംഭരിച്ച കര്‍ഷകര്‍ക്ക് സംഭരണ തുക അപേക്ഷ ലഭ്യമാകുന്ന മുറയ്ക്ക് പരിഗണന നല്‍കണമെന്ന് കലക്ടര്‍ ഡോ. എസ്. ചിത്ര. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ല വികസന സമിതി യോഗത്തിലാണ് നിര്‍ദേശം. കര്‍ഷകര്‍ക്ക് നെല്ല് സംഭരണ തുക നല്‍കുന്നതിനായി സീനിയോറിറ്റി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിനു തടസ്സമാകരുതെന്നും അദ്ദേഹം നിര്‍ദേശം നല്കി. തുക നല്‍കുന്നതിനുള്ള നടപടി വേഗത്തിലാക്കാന്‍ ലീഡ് ബാങ്ക് മാനേജരോട് ആവശ്യപ്പെട്ടു. ഒരേ ബാങ്ക് വഴി എല്ലാ തവണയും തുക ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുന്നതിന് സപ്ലൈകോയ്ക്കും നിര്‍ദേശം നല്കി. ഓരോ തവണയും പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങേണ്ടി വരുന്നത് കര്‍ഷകര്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ടെന്നും കലക്ടര്‍ യോഗത്തില്‍ വ്യക്തമാക്കി.
കര്‍ഷകര്‍ക്ക് നല്‍കാനുള്ള ഉഴവുകൂലിയില്‍ ജില്ലാ പഞ്ചായത്ത് വിഹിതം നല്‍കുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി ഇതുവരെ 51,12,055 രൂപ വിതരണം ചെയ്തു. 63.6 ലക്ഷം രൂപ വിതരണം ചെയ്യുന്നതിനുള്ള നടപടി അവസാനഘട്ടത്തിലാണ്. പഞ്ചായത്ത് വിഹിതം 1,35,89,637 രൂപ കൃഷി ഭവന് മുഖേന നല്കി. 33,97,375 രൂപയുടെ നടപടി ഉടന്‍ പൂര്‍ത്തിയാകും. വി.എഫ്.പി.സി.കെയുടെ സഹകരണത്തോടെ സഹകരണ ബാങ്കുകളെയും ഉള്‍പ്പെടുത്തി പച്ചത്തേങ്ങ / കൊപ്ര സംഭരണം നടത്തുന്നതിന് നടപടി സ്വീകരിക്കുന്നതിനായി ബാങ്ക് പ്രതിനിധികളുടെ യോഗം ചേരുന്നതിന് ജോയിന്റ് രജിസ്ട്രാറെ ചുമതലപ്പെടുത്തി.
കാര്‍ഷികാവശ്യത്തിന് പ്രതിദിനം 5000 ലിറ്റര്‍ ഭൂഗര്‍ഭജലം മാത്രമേ ഉപയോഗിക്കാവൂ എന്ന ഉത്തരവ് പ്രായോഗികമല്ലെന്നും പരിധി ഉയര്‍ത്തുന്നതിന് നടപടിയെടുക്കണമെന്നും വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്. വിനോദ് ആവശ്യപ്പെട്ടു.
നെല്ലിയാമ്പതി തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിനായി കെ. ബാബു എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ തൊഴിലാളികളുടെ യോഗവും ക്യാമ്പുകളും നടത്തിയതായി ജില്ല ലേബര്‍ ഓഫീസര്‍ അറിയിച്ചു. ചില തോട്ടം ഉടമകളെ കണ്ടെത്തുന്നതിനായി വനം, റവന്യു വകുപ്പുകളുടെ സഹായം കൂടി തേടുന്നതിന് നിര്‍ദേശം നല്കി. നെല്ലിയാമ്പതി തോട്ടം മേഖലയിലെയും മലമ്പുഴ കള്ളിയാര്‍ എസ്റ്റേറ്റിലെയും തൊഴിലാളികള്‍ക്ക് വര്‍ഷങ്ങളായി ആനൂകൂല്യം നല്‍കാത്ത ഉടമകള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്ത് തൊഴിലാളികള്‍ക്ക് എത്രയും പെട്ടെന്ന് ആനുകൂല്യം ലഭ്യമാക്കണമെന്നും ജില്ല ലേബര്‍ ഓഫിസര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്കി.
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ലഹരി ഉപയോഗം തടയുന്നതിനായി എക്സൈസ്-പൊലീസ് പരിശോധന കര്‍ശനമാക്കും. ശ്രീകൃഷ്ണപുരം -കടമ്പഴിപ്പുറം പ്രദേശത്ത് മയക്കുമരുന്ന് ഉപയോഗം രൂക്ഷമായ സാഹചര്യം തടയുന്നതിനായി പൊലീസ് പട്രോളിങ് ശക്തമാക്കിയെന്നും ജില്ല പൊലീസ് മേധാവിയുടെ പ്രതിനിധി യോഗത്തില്‍ അറിയിച്ചു.
വേനല്‍ രൂക്ഷമായതിനാല്‍ വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ തുറക്കും മുമ്പ് നേരത്തെ തന്നെ ബന്ധപ്പെട്ട പഞ്ചായത്തുകളെ ഇ-മെയില്‍ മുഖേനെ അറിയിക്കണമെന്ന് കലക്ടര്‍ നിർദേശം നല്കി. കൃഷിയാവശ്യത്തിനായി മീങ്കര ഡാമില്‍ നിന്നും വെള്ളം വിട്ട് നല്കണമെന്നേ രമ്യ ഹരിദാസ് എം.പിയുടെ പ്രതിനിധി ടി. എ. മാധവന് യോഗത്തില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ ജലം ലഭ്യമാകുന്ന മുറയ്ക്ക് തുറന്നുനല്‍കുമെന്ന് ഇറിഗേഷന്‍ വകുപ്പ് പ്രതിനിധി യോഗത്തില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.