മുതലമട: നരിപ്പാറചള്ളയിൽ കുടിലിൽനിന്ന് മോചനം വേണമെന്ന ആവശ്യവുമായി 12 കുടുംബങ്ങൾ. ഓലക്കുടിലുകളിൽ കഴിയുന്ന 12 കുടുംബങ്ങൾക്ക് സ്വന്തമായി ഭവനം ലഭിക്കാൻ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാണ് കോളനിവാസികളുടെ ആവശ്യം. എ.പി.എൽ റേഷൻ കാർഡ് അനുവദിച്ച കുടുംബങ്ങൾക്ക് ബി.പി.എൽ കാർഡ് അനുവദിക്കുന്നതോടൊപ്പം ഭവനപദ്ധതികളിൽ ഉൾപ്പെടുത്തി ഭൂമിയും വീടും നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയാറാകണമെന്ന് നരിപ്പാറചള്ളയിൽ പുറമ്പോക്ക് ഭൂമിയിൽ വസിക്കുന്ന വീട്ടമ്മമാർ ആവശ്യപ്പെട്ടു. നേരത്തെ, ചിറ്റൂർ തഹസിൽദാർ വരെ സ്ഥലത്തെത്തിയ ശേഷമാണ് ഇവർക്ക് റേഷൻ കാർഡ്, വൈദ്യുതി എന്നിവ ലഭിച്ചത്.
ഇപ്പോഴും സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തതിനാൽ ദുരിതം പേറി കഴിയുകയാണ് കോളനിവാസികൾ. മുതലമടയിൽ മാത്രം ആറ് പ്രദേശങ്ങളിലാണ് സമാനമായ രീതിയിൽ പുറമ്പോക്ക് ഭൂമികളിൽ കുടിൽ കെട്ടി താമസിക്കുന്നവർ ഉള്ളത്. ഇത്തരത്തിൽ താമസിക്കുന്ന നൂറിലധികം കുടുംബങ്ങൾക്ക് സർക്കാർ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമിയും വീടും നൽകണമെന്നും പുറംപോക്ക് നിവാസികളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ് ഉൾപ്പെടെ ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.