പാലക്കാട്: വർധിച്ചുവരുന്ന അതിക്രമങ്ങളിൽ ഉൾപ്പെട്ട ഇരകൾക്ക് എത്രയുംവേഗം നീതി ലഭ്യമാക്കാൻ പൊലീസ് ജാഗരൂകരാകണമെന്ന് ജില്ല ജഡ്ജി ഡോ. ബി. കലാംപാഷ.
സ്റ്റേഷൻ ഹൗസ് ഒാഫിസർമാർക്കായി ജില്ല ലീഗൽ സർവിസസ് അതോറിറ്റി സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊലീസും കോടതിയും അഭിഭാഷകരും ഒത്തൊരുമയോടെ നീങ്ങിയാലേ കേസ് ശരിയായ വഴിക്ക് മുന്നോട്ടുപോകുകയുള്ളൂ.
സ്റ്റേഷനിൽ പരാതിയുമായി വരുന്നവർക്ക് ഒരുനിലക്കും ബുദ്ധിമുട്ടുണ്ടാകാതെ നോക്കണം. പോക്സോ കേസുകളിൽ പൊലീസ് പ്രത്യേകം ശ്രദ്ധപതിപ്പിക്കണമെന്നും ജില്ല ജഡ്ജി പറഞ്ഞു. കെൽസ മെംബർ സെക്രട്ടറി കെ.ടി. നിസാർ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ജില്ല പൊലീസ് സൂപ്രണ്ട് ആർ. വിശ്വനാഥ്, ഗവ. പ്ലീഡർ പി. അനിൽ, ഗിരീഷ് കെ. നെച്ചുള്ളി, സബ് ജഡ്ജി വി.ജി. അനുപമ, അഡ്വ. എലിസബത്ത് അലക്സാണ്ടർ, ഡോ. പി. കവിത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.