കൂറ്റനാട്: വീട്ടുകാരറിയാതെ ഇറങ്ങിപ്പോയ 15കാരിയെ സമയോജിത ഇടപെടലിലൂടെ പൊലീസ് കണ്ടെത്തി. ചാലിശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഞായറാഴ്ച രാവിലെയാണ് കുട്ടിയെ കാണാനില്ലന്ന് പറഞ്ഞ് രക്ഷിതാക്കള്‍ പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കൂട്ടുകാരിയുടെ വീട്ടില്‍ നിന്നു കണ്ടെത്തുകയായിരുന്നു.
ഞായറാഴ്ച രാത്രി രണ്ട് മണിയോടെ കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നത് സി.സി.ടി.വി കാമറയില്‍ നിന്നു പൊലീസ് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നത് പൊലീസിനെ വലച്ചെങ്കിലും സാങ്കേതിക രീതിയില്‍ നടത്തിയ അന്വേഷണത്തില്‍ എടപ്പാളിലെ മാളിലും കൂട്ടുകാരിയുടെ പിറന്നാള്‍ ആഘോഷത്തിലും പങ്കെടുത്തതായി കണ്ടെത്തി. തുടര്‍ന്ന് വൈകീട്ടോടെ കുട്ടിയെ രക്ഷിതാക്കളെ ഏൽപിച്ചു.
എസ്.ഐ റെനീഷ്, എസ്.സി.പി.ഒ മാരായ അബ്ദുൽ റഷീദ്, ശശിനാരായണൻ, സി.പി.ഒ പ്രശാന്ത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.