കൂറ്റനാട്: വീടിന്റെ മേൽക്കൂരയിൽ നിന്ന് പാമ്പുകളെ പിടികൂടി. വീടിന്റെ മേല്‍ക്കൂരയിലെ മൂല ഓടുകൾക്കുള്ളിലായി രണ്ട് പാമ്പുകൾ ഒന്നിച്ച് കിടക്കുകയായിരുന്നു. ഇത് കണ്ട് വീട്ടുകാര്‍ പരിഭ്രാന്തരായി. തണ്ണീര്‍കോട് തൊഴുക്കാട് കുട്ടത്ത് പറമ്പിൽ രവിയുടെ വീട്ടിലാണ് സംഭവം. എന്ത് ചെയ്യണമെന്ന് അറിയാതെ ഭയവിഹ്വലരായ വീട്ടുകാർ പരിസരവാസികളുടെ സഹായത്തോടെ പാമ്പ് പിടിത്തക്കാരനായ കൈപ്പുറം അബ്ബാസിനെ വിവരം അറിയിച്ചു.
ശക്തമായ മഴയത്ത് വീടിന്റെ മേൽക്കൂരയിൽ സാഹസികമായി കയറിയ അബ്ബാസ് രണ്ട് പാമ്പുകളെയും പിടികൂടി വീട്ടുകാരുടെ ഭീതിയകറ്റി. ട്രിങ്കറ്റ് സ്നൈക്ക് എന്ന ഇംഗ്ലീഷ് നാമമുള്ള കാട്ടു പാമ്പ് എന്ന പേരിൽ അറിയപ്പെടുന്ന വിഷമില്ലാത്ത പാമ്പുകളായിരുന്നു ഇവ. എലികളാണ് ഇവയുടെ പ്രധാന ആഹാരം. അത് കൊണ്ടാണ് ഇവ വീടുകൾക്കുള്ളിൽ കാണപ്പെടുന്നത് എന്ന് അബ്ബാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.