പറളി: കനത്തമഴയിൽ ചുമർ വിണ്ടുകീറി വീട് നിലംപൊത്തി. വയോധികയടക്കം അഞ്ചംഗ തൊഴിലാളി കുടുംബം താമസിക്കാനിടമില്ലാതെ പെരുവഴിയിലായി.
പറളി പഞ്ചായത്തിലെ ഒമ്പതാംവാർഡിൽ മനക്കമ്പാട് മാരിയമ്മൻ കോവിലിനുസമീപം സരസ്വതിയും മകനും കുടുംബവും താമസിക്കുന്ന വീടാണ് തകർന്നുവീണത്.
തിങ്കളാഴ്ച രാത്രി ചുമർ വൻശബ്ത്തോടെ വിണ്ടുകീറിയിരുന്നു. ശബ്ദംകേട്ട് വീട്ടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന കുടുംബം പുറത്തേക്കോടി.
ചൊവ്വാഴ്ച ഉച്ചക്ക് വീട് പൂർണമായും തകർന്നുവീണു. കർഷകത്തൊഴിലാളിയായ സുരേഷിെൻറ വല്ലപ്പോഴും കിട്ടുന്ന പണി കൊണ്ടാണ് കുടുംബം ജീവിക്കുന്നത്. വീട് തകർന്ന കുടുംബം എവിടെ താമസിക്കുമെന്ന ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.