പെരുവെമ്പ്: പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രം വികസിപ്പിച്ച അക്ഷയ വിളയിച്ചെടുത്ത് പ്രഭാകരൻ. പെരുവമ്പ് മടിയപ്പാടം പാടശേഖരത്തിലെ പ്രഭാകരനാണ് തെൻറ കൃഷിയിടത്തിൽ പുത്തൻ നെൽവിത്തുകളെ പരീക്ഷിച്ച് വിജയത്തിലെത്തിയത്. പാലക്കാട് ജില്ലയിൽത്തന്നെ നെൽകൃഷി വളരെ ശാസ്ത്രീയമായി ചെയ്യുന്ന മാതൃക കർഷകരിൽ ഒരാളായ പ്രഭാകരൻ 15 ഏക്കറും രണ്ട് കുളങ്ങളിലുമായി നൂതന കൃഷി രീതികൾ പരീക്ഷിക്കുകയാണ്.
നിരവധി നെൽവിത്തുകളെ പരീക്ഷണ അടിസ്ഥാനത്തിൽ ചെയ്ത് വിജയിച്ച പ്രഭാകരൻ നിലവിൽ പട്ടാമ്പി ഗവേഷണ കേന്ദ്രം വികസിപ്പിച്ച അക്ഷയ എന്ന അത്യുൽപാദന ശേഷിയുള്ള ഇനമാണ് വിളവിറക്കിയത്. പെരുവെമ്പ് കൃഷി ഓഫിസർ ടി.ടി. അരുൺ പട്ടാമ്പിയിൽ നിന്നെത്തിച്ച 10 കിലോ അത്യുൽപാദന വിത്ത് വളർത്തി. 48-50 വരെ ചിനപ്പുണ്ടായിരുന്ന അക്ഷയ ആദ്യ 80 ദിവസം വരെ പൊക്കം കുറഞ്ഞെങ്കിലും മഴ പെയ്തപ്പോൾ 1.25 മീറ്റർ വരെ ഉയരം വർധിച്ചു. ഓരോ ചിനപ്പിലും കതിരും ഓരോ മണിയും നിറഞ്ഞ ചെടികളെ ഓല കരിയിൽ വലുതായി ബാധിച്ചിട്ടില്ലെന്ന് പ്രഭാകരൻ പറഞ്ഞു.
അക്ഷയ കൂടാതെ 50 സെൻറിൽ മഹാമായയും 30 സെൻറിൽ സിഗപ്പിയും 50 സെൻറിൽ എ.എസ്.ഡി യും ശേഷിക്കുന്ന സ്ഥലത്ത് ആന്ധ്ര ജയയുമാണ് കൃഷിയിറക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.