ഗോവിന്ദാപുരം: നിരോധനം കാറ്റിൽ പറത്തി അതിർത്തിഗ്രാമങ്ങളിൽ കോഴിപ്പോര് പൊടിപൊടിക്കുകയാണ്. തമിഴ്നാട് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കാര്യമായ നിയമനടപടികളൊന്നും തമിഴ്നാട് പൊലീസ് സ്വീകരിക്കാറില്ല. അതിർത്തി പഞ്ചായത്തുകളായ മുതലമട, പെരുമാട്ടി, എരുത്തേമ്പതി എന്നിവിടങ്ങളിലെ തെങ്ങിൻതോട്ടങ്ങളിലും കോഴിയങ്കം നടക്കാറുണ്ടെങ്കിലും കേരള പൊലീസും മൗനത്തിലാണ്. 200ലധികം പേരുള്ള സംഘങ്ങളാണ് രഹസ്യ കേന്ദ്രങ്ങളിൽ കോഴിപ്പോര് നടത്തുന്നത്.
15 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെയും ചില അങ്കങ്ങൾ നീളും. വിജയിച്ച കോഴിയുടെ ഉടമക്ക് പന്തയത്തിൽ തോറ്റ കോഴിയെയും പന്തയത്തിന് കെട്ടിവച്ച പണവും നൽകണമെന്നാണ് മിക്കയിടത്തെയും വിധി. പണമായും ആഭരണമായും കോഴിയായും പശുവായും മറ്റും പന്തയം വെക്കാറുണ്ട്. ഇത്തരത്തിൽ പന്തയം വെച്ചുള്ള മത്സരമാണ് പലപ്പോഴും അക്രമങ്ങൾക്കും പൊലീസ് കേസുകൾക്കും കാരണമാകുന്നത്. പൊങ്കൽ കഴിഞ്ഞ് രണ്ടാഴ്ചവരെ കോഴിയങ്കം നീണ്ടുനിൽക്കും. 4000 രൂപ മുതൽ 8500 വരെയാണ് അങ്കക്കോഴികൾക്ക് വില. രണ്ടിലധികം അങ്കത്തിൽ ജയിച്ച കോഴിയാണെങ്കിൽ മോഹവില നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.