പുതുനഗരം: സ്ലാബുകൾ ഇല്ലാത്ത ഓടകളിൽ വീണ്ടും വാഹനാപകടം. കൊടുവായൂർ-പുതുനഗരം പ്രധാന റോഡിലും മംഗലം-ഗോവിന്ദാപുരം റോഡിൽ കൊടുവായൂർ, കൊല്ലങ്കോട് ടൗണുകളിലുമാണ് അപകടം വ്യാപകമായത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നാല് ഇരുചക്രവാഹനങ്ങളാണ് കൊടുവായൂർ, കൊല്ലങ്കോട് ടൗണുകളിലെ ഓടകളിൽ കുടുങ്ങിയത്. ഇതിൽ എട്ടുപേർക്ക് പരിക്കേറ്റതായി ഓട്ടോ ഡ്രൈവർമാർ പറഞ്ഞു. കൊല്ലങ്കോട് പഞ്ചായത്ത് ഓഫിസിനുസമീപം മുതൽ വില്ലേജ് ഓഫിസ് പരിസരം വരെ ഓടകളുടെ വശങ്ങളിലെ കോൺക്രീറ്റ് തകർന്നിട്ടുണ്ട്. ഇവിടെ സ്ലാബുകളില്ലാത്തതിനാൽ പകരം നാട്ടുകാർ കരിങ്കല്ലുകൾ സ്ഥാപിച്ചിരിക്കുകയാണ്.
ഓടകൾ അറ്റകുറ്റപ്പണി നടത്താൻ പൊതുമരാമത്ത് വകുപ്പ് തയാറായെങ്കിലും ഇവക്കുള്ളിലൂടെ കുടിവെള്ള പൈപ്പ് പോകുന്നതിനാൽ നടപ്പാക്കാനായില്ല. കാൽനട യാത്രക്കാരുംതകർന്ന ഓടയിൽ കുടുങ്ങാറുണ്ട്. തകർന്ന ഓടകൾ നന്നാക്കി കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പ് തയാറാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.