പെരുവെമ്പ്: റോഡിലെ വലിയ കുഴിയിൽ വീണ് മൂന്നു പേർക്ക് പരിക്ക്. പാലക്കാട്-പുതുനഗരം റോഡിൽ പെരുവെമ്പ് അപ്പളം ഭാഗത്തെ കുഴിയിൽ വീണാണ് ഒരു വിദ്യാർഥി ഉൾപ്പെടെ മൂന്നു പേർക്ക് പരുക്കേറ്റത്.
വടവന്നൂർ സ്വദേശി രമേശ് (17), കൊല്ലങ്കോട് പയല്ലൂർ സ്വദേശികളായ ആറുച്ചാമി (56), അശോകൻ (41) എന്നിവർക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച രാത്രിയാണ് സംഭവം. റോഡിന്റെ മധ്യഭാഗത്തുള്ള കുഴിയിൽ ബൈക്കുകൾ മറിഞ്ഞാണ് അപകടം. പെരുവെമ്പ് സ്കൂളിലേക്ക് വരുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച സൈക്കിൾ മറിഞ്ഞും അപകടമുണ്ടായെന്നും ഒരാഴ്ചക്കിടെ 15 ലധികം വാഹനങ്ങളാണ് റോഡിലെ കുഴിയിൽ വീണതെന്നും നാട്ടുകാർ പറഞ്ഞു.
കുഴികൾ നികത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും കുഴിയടക്കൽ കൃത്യമായി നടക്കുന്നില്ലെന്ന് സി.എ.എച്ച് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡന്റ് എ. കാജാഹുസൈൻ പറഞ്ഞു. പത്ത് മാസത്തിലധികമായി നികത്തപ്പെടാത്ത പത്തിലധികം കുഴികൾക്ക് ശാശ്വതമായി പരിഹാരം വേണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടെങ്കിലും നടപടികൾ ഉണ്ടായില്ലെന്നും പറഞ്ഞു. കുടിവെള്ള പൈപ്പ് തക ർന്ന് വെള്ളം ഒഴുകി റോഡ് കടക്കുന്നതും കുഴികളുടെ ആഴം വർധിപ്പിച്ചിട്ടുണ്ട്.
പൊതുമരാമത്ത് വകു പ്പിന്റെ അനാസ്ഥയാണ് റോഡിലെ കുഴികൾ റോഡിലെ കുഴികളിൽ വിദ്യാർഥികൾ ഉൾപ്പെടെ കുടുങ്ങി പരിക്കേൽക്കാൻ വഴിവെ ച്ചതെന്ന് രക്ഷിതാക്കൾ പറഞ്ഞു.
മഴക്കു മുമ്പേ നികത്തേണ്ട കുഴികൾ മഴ പെയ്ത ശേഷവും നികത്തപ്പെടാതെ കിടക്കുന്നത് വലിയ വാഹനങ്ങൾക്ക് വരെ അപകടങ്ങൾ ഉണ്ടാക്കുമെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ റോഡിലെ കുഴികൾ നികത്തിവരുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.