പാലക്കാട്: തൂതപ്പുഴയുടെ കൈവഴിയായ കാഞ്ഞിരപ്പുഴയിൽ സ്ഥിതിചെയ്യുന്ന അണക്കെട്ട് കാണാൻ വിനോദസഞ്ചാരികളുടെ തിരക്ക്. വേനലവധി കഴിഞ്ഞ് വിദ്യാലയങ്ങളിലേക്ക് മടങ്ങുന്ന കുട്ടികളുമൊത്ത് വേനൽ ചൂടിന്റെ ആശ്വാസത്തിൽ കുടുംബവുമായി സന്തോഷം കണ്ടെത്താൻ ഇവിടംകൊണ്ട് സാധിക്കുന്നു. പാലക്കാട് കോഴിക്കോട് ദേശീയപാതയിൽനിന്നും ചിറക്കൽ പടിയിൽ വഴിയാണ് കാഞ്ഞിരപ്പുഴ ഡാമിലേക്കുള്ള യാത്ര. കൂടാതെ ഡാമിനു മുകളിൽ കയറിയാൽ കാഞ്ഞിരപ്പുഴയോടൊപ്പം മലനിരകളുടെയും പാറക്കെട്ടുകളുടെ ദൃശ്യഭംഗി കാണാവുന്നതാണ്.
കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന പാർക്കും ഇവിടെയുണ്ട്. അണക്കെട്ടിനോട് ചേർന്ന് സമൃദ്ധമായ പച്ചപ്പിൽ മനോഹരമായ പൂന്തോട്ടം നിർമിക്കുകയും സന്ദർശകർക്ക് വിശ്രമിക്കാൻ ശാന്തമായ അന്തരീക്ഷവും മുതൽക്കൂട്ടാണ്. പൂന്തോട്ടത്തിലൂടെ ഉല്ലാസയാത്രയും റിസർവോയറിലൂടെയുള്ള ബോട്ട് സവാരിയുമുണ്ട്. രാവിലെ 10 മുതൽ രാത്രി എട്ടുവരെയാണ് സന്ദർശക സമയം. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 15 രൂപയും 60 വയസ്സിനു മുകളിൽ പ്രായമായവർക്ക് 15 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.