നിർത്തലാക്കിയ പാസ്സഞ്ചർ ട്രെയിനുകൾ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മാറ്റ്പ ഭാരവാഹികള്‍ സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ശ്രീ ആര്‍ എൻ സിംഗിനെ കാണുന്നു.

നിർത്തലാക്കിയ പാസ്സഞ്ചർ വണ്ടികൾ പുനസ്ഥാപിക്കണം; മാറ്റ്പ ഭാരവാഹികള്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് നിവേദനം നൽകി

ഷൊർണൂർ: ഷൊര്‍ണൂരില്‍ നിന്ന് കോഴിക്കോട് വരെ വൈകുന്നേരം 5.45നും 6.45 നും ഓടിക്കൊണ്ടിരുന്ന ട്രെയിനുകൾ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ ട്രെയിന്‍ പാസ്സഞ്ചേഴ്സ് വെൽഫേർ അസോസിയേഷന്‍ ഭാരവാഹികള്‍ സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എൻ സിങിനെ കണ്ട് നിവേദനം നല്‍കി.വിഷയത്തിൽ ഡിവിഷണൽ റെയില്‍വേ മാനേജർക്കും നിവേദനം നല്‍കിയിരുന്നു.

വൈകീട്ട് നാല് മണി മുതല്‍ മൂന്ന് മണിക്കൂറിലധികം മലബാറിലേക്ക് ഒരു ട്രെയിന്‍ പോലും ഇല്ലാത്തത് മൂലം യാത്രക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ജനറൽ മാനേജരെ അറിയിച്ചു.

മലബാർ ട്രെയിന്‍ പാസ്സഞ്ചേഴ്സ് വെൽഫെയർ അസോസിയേഷന്‍ ഭാരവാഹികളായ കെ രഘുനാഥ്, അബ്ദുള്‍ റഹ്മാന്‍ വള്ളിക്കുന്ന്, കെ.കെ റസ്സാഖ് ഹാജി തിരൂർ, എം ഫിറോസ് കോഴിക്കോട്, എ പ്രമോദ് കുമാര്‍ പന്നിയങ്കര, കെ ഷാജി കല്ലായി, രതീഷ് ചെറൂപ്പ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Discontinued passenger carriages should be reinstated; MATPA officials submitted a petition to the Railway General Manager

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.