ഷൊർണൂർ: തകർന്ന സംസ്ഥാന പാതയുടെ ഷൊർണൂർ പൊതുവാൾ ജങ്ഷൻ മുതൽ കൊച്ചിപ്പാലം വരെയുള്ള ഭാഗത്തിന്റെ ടാറിങ് പ്രവൃത്തി ആരംഭിച്ചു. വീതി കുറഞ്ഞ റെയിൽവേ മേൽപ്പാലത്തിന്റെ മുകളിലെയും ഇരുവശങ്ങളിലെ കുറച്ച് ഭാഗത്തെയും ടാറിങ്ങിന്റെ ആദ്യഘട്ടം ബുധനാഴ്ച പൂർത്തിയായി. രാവിലെ നേരത്തെ ആരംഭിച്ച പണി വൈകീട്ട് അവസാനിപ്പിച്ചു. കാലാവസ്ഥ അനുകൂലമായാൽ നാല് ദിവസം കൊണ്ട് ടാറിങ് പൂർത്തിയാക്കാനാകും.
ബുധനാഴ്ച ടാറിങ് ആരംഭിച്ചത് മുതൽ എസ്.എം.പി ജങ്ഷൻ തൊട്ട് കൊച്ചിപ്പാലം വരെ ഗതാഗതം നിരോധിച്ചിരുന്നു. മുന്നറിയിപ്പ് ശ്രദ്ധയിൽ പെടാതെ വന്ന വാഹനയാത്രക്കാരെ വഴി തിരിച്ച് വിട്ടു. ബസുകൾ ടാറിങ് നടക്കുന്ന സ്ഥലത്തിന് ഇരുവശത്തും യാത്ര അവസാനിപ്പിക്കുകയും ഇവിടെ നിന്ന് തന്നെ യാത്രയാരംഭിക്കുകയും ചെയ്തു.
വളരെ വീതി കുറഞ്ഞ സ്ഥലത്താണ് ഇപ്പോൾ ടാറിങ് നടത്തിയത്. ഇനിയുള്ള ഭാഗത്ത് നടത്തുമ്പോൾ ഒറ്റവരി ഗതാഗതം സാധ്യമാകുമെന്ന് പൊതുമരാമത്ത് എൻജിനീയർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.