കോയമ്പത്തൂർ: പൊള്ളാച്ചിക്ക് സമീപം ആനക്കൊമ്പുകൾ വിൽക്കാൻ ശ്രമിച്ച ആറംഗ സംഘത്തെ വനം അധികൃതർ അറസ്റ്റ് ചെയ്തു. ആളിയാർ ഫോറസ്റ്റ് റേഞ്ചിലെ താൽക്കാലിക ജീവനക്കാരായ അങ്കലക്കുറിച്ചി ജെ.ജെ. നഗർ സാമിയപ്പൻ (30), കാത്തവരായൻ (40), വളർത്തുമൃഗങ്ങളെയും പക്ഷികളെയും വിൽപന നടത്തുന്ന വാൾപാറ സ്വദേശി മണികണ്ഠൻ (38), സാരഥി (63), നന്ദകുമാർ (39), സിക്കന്ദർബാഷ (37) എന്നിവരാണ് പ്രതികൾ.
വനഭാഗത്തുനിന്ന് ആനയുടെ ജഡത്തിൽനിന്ന് വെട്ടിമാറ്റിയെടുത്ത രണ്ട് ആനക്കൊമ്പുകളാണ് സാമിയപ്പനും കാത്തവരായനും ചേർന്ന് വിൽപന നടത്താൻ മണികണ്ഠൻ ഉൾപ്പെടെ നാലുപേരെ ഏൽപിച്ചത്. വിവരമറിഞ്ഞെത്തിയ വനം അധികൃതർ മണികണ്ഠെൻറ പക്കൽനിന്ന് കൊമ്പുകൾ പിടിച്ചെടുത്തു. കൊമ്പുകൾക്ക് 90 സെൻറീമീറ്റർ നീളമുള്ള ആറ് കിലോ തൂക്കമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.