കൊടുവായൂർ: ശുചീകരിച്ച ഓടകളിൽ സ്ലാബുകൾ പൂർണമായും സ്ഥാപിക്കാത്തതിനാൽ അപകടങ്ങൾ വ്യാപകമായി. 13 ലക്ഷം വിനിയോഗിച്ച് കൊടുവായൂരിൽ ഓടകൾ ശുചീകരിക്കൽ ആരംഭിച്ചെങ്കിലും തകർന്ന കോൺക്രീറ്റ് സ്ലാബുകൾക്കു പകരം പുതിയത് സ്ഥാപിച്ചത് എല്ലാ പ്രദേശത്തും ഇല്ലാത്തതാണ് അപകടങ്ങൾക്ക് വഴിവെച്ചത്.
ആൽത്തറ മുതൽ കിഴക്കേത്തല വരെയും കൊടുവായൂർ ടൗൺ മുതൽ പഞ്ചായത്ത് ഓഫിസ് റോഡ് വരെയുമാണ് ഓടകളിലെ മാലിന്യം രണ്ട് മാസങ്ങൾക്കു മുമ്പ് നീക്കിയത്. ഓടകൾ തകർന്ന പ്രദേശങ്ങളിൽ സ്ലാബുകളും തകർന്നതാണ് മാലിന്യം വൻ തോതിൽ കെട്ടിക്കിടക്കാൻ വഴിവെച്ചത്. പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപണികൾക്ക് തയാറാവാത്തതിനെതിരെ നിരവധി പ്രതിഷേധങ്ങൾ നടന്നിരുന്നു. തുടർ നടപടികൾ വൈകുന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് ഇടപെട്ടത്. മാലിന്യങ്ങൾ പുറത്തെടുക്കുന്ന സമയങ്ങളിൽ തകർന്ന സ്ലാബുകൾക്കു പകരം എല്ലാ പ്രദേശത്തും പുതിയവ സ്ഥാപിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി പി.എൽ. ബിനു അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. സ്ലാബില്ലാത്ത പ്രദേശങ്ങളിൽ രാത്രിയിൽ അപകടങ്ങൾ പതിവാകുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.