മുണ്ടൂർ: നഗര-ഗ്രാമാന്തരങ്ങളിൽ ഉഷ്ണം അധികരിച്ചതോടെ ശീതളപാനീയ വിപണിയിൽ ഉണർവ് പ്രകടമായി. കോവിഡ് കാലത്തെ കടുത്ത നിയന്ത്രണങ്ങൾ കാരണം കുപ്പി പാനീയ നിർമാണ കമ്പനികൾ അടഞ്ഞുകിടക്കുകയായിരുന്നു. ഇടക്കാലത്തെ മാന്ദ്യത നീങ്ങിയതും കാലാവസ്ഥയിലെ അനുകൂല സാഹചര്യവും ഗ്രാമീണ മേഖലയിലെ സോഡ കമ്പനികൾക്കും അനുഗ്രഹമായി.
അതേസമയം, അതിർത്തി കടന്ന് വരുന്ന കുപ്പി പാനീയങ്ങളിൽ മിക്കതിലും വിലാസമോ ഉൽപാദന തീയതിയോ വ്യക്തമായി രേഖപ്പെടുത്താത്തവയും സുലഭമാണ്. കുടിവെള്ള വിതരണം ചെയ്യുന്ന കുപ്പികളുടെയും പാത്രങ്ങളുടെയും ശുചിത്വവും ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ വകുപ്പ് കടയുടമകൾക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.