ആലത്തൂർ: രേഖകളില്ലാതെ തമിഴ്നാട്ടിൽനിന്ന് കരിങ്കല്ല് കയറ്റി ആലുവ ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്ന രണ്ട് വാഹനങ്ങൾ റവന്യൂ അധികൃതർ പിടികൂടി.
വ്യാഴാഴ്ച രാവിലെ ദേശീയപാത ആലത്തൂരിനടുത്ത് അണക്കപ്പാറ ഭാഗത്ത് നിന്നാണ് വാഹനം തടഞ്ഞ് പരിശോധിച്ചത്. രേഖകളില്ലാത്തതിനാൽ വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ജില്ല ജിയോജി വിഭാഗത്തിന് റിപ്പോർട്ട് ചെയ്തതായി ആലത്തൂർ തഹസിൽദാർ കെ. ബാലകൃഷ്ണൻ അറിയിച്ചു.
പൊള്ളാച്ചി കിണറ്റ് ക്കടവിൽ നിന്നാണ് കല്ല് കയറ്റിയതെന്നാണ് ലോറിയിലുള്ളവർ അധികൃതരോട് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.