പുതുനഗരം: വേനൽമഴ സമൃദ്ധമായി ലഭിച്ചതോടെ പച്ചക്കറി കൃഷിക്ക് ഉണർവ്. വടവന്നൂർ, മുതലമട പുതുനഗരം, എലവഞ്ചേരി, കൊല്ലങ്കോട് എന്നീ പഞ്ചായത്തുകളിലായാണ് 300 ഏക്കറിലധികം സ്ഥലത്ത് പച്ചക്കറി കൃഷിയിറക്കുന്നത്. ഇതിൽ 200 ഏക്കറിലധികം കൃഷി എലവഞ്ചേരി പഞ്ചായത്തിലാണ്. 700 ഏക്കറാണ് എലവഞ്ചേരി മേഖലയിൽ കഴിഞ്ഞ തവണ പച്ചക്കറി കൃഷിയിറക്കിയത്.
വി.എഫ്.പി.സി.കെയുടെ പച്ചക്കറി സ്വാശ്രയ സംഘങ്ങളിലെ കർഷകരും അല്ലാത്ത സ്വയം പച്ചക്കറി ഉൽപാദിപ്പിക്കുന്നവരും ഇവരിൽ ഉൾപ്പെടും. ഏപ്രിലിനുമുമ്പേ കടുത്ത വേനലിൽ വിത്തിറക്കി ജലസേചനം നടത്തിയ കർഷകരും ഇതിൽ ഉൾപെടും. ഇവർക്ക് വിളവെടുപ്പ് വേഗത്തിലാക്കാൻ വേനൽ മഴ സഹായകമാകും.
വടവന്നൂർ, എലവഞ്ചേരി മേഖലയിൽ കുഴൽ കിണർ ഉപയോഗിച്ച് ജലസേചനം നടത്തിയാണ് നൂറിലധികം കർഷകർ കൃഷിയിറക്കിയത്. പ്ലാസ്റ്റിക്ക് മണ്ണിൽ പൊതിഞ്ഞ് ഈർപ്പം നഷ്ടപ്പെടാതെയാണ് ഇത്തവണ കൂടുതലായി കൃഷിക്ക് മണ്ണൊരുക്കുന്നത്. വെണ്ട, പീച്ചിങ്ങ, പയർ, പാവൽ, പടവലം, കോവൽ എന്നിവയുടെ വിത്തുകളാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് കർഷകൻ പത്മനാഭൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.