കോട്ടായി: ചൊവ്വാഴ്ച വൈകുന്നേരം പെയ്ത ശക്തമായ വേനൽ മഴയും കാറ്റും കോട്ടായി, മാത്തൂർ, പെരിങ്ങോട്ടുകുറുശ്ശി മേഖലകളിൽ വ്യാപക നാശംവിതച്ചു. വീടുകൾക്ക് മുകളിലും വൈദ്യുതി ലൈനിന് മുകളിലും വീണ് നാശനഷ്ടം വ്യാപകമാണ്. മാത്തൂർ പൊടിക്കുളങ്ങര പി.വി. പങ്കജാക്ഷൻ മാസ്റ്ററ്റുടെ വീടിന് സമീപത്തെ തെങ്ങ് കടപുഴകി വീണു. തേക്ക് മരം മുറിഞ്ഞുവീണു. ശക്തമായ ഇടിയിൽ വീടിന് സമീപത്തെ കിണറിലെ ആൾമറയും തൂണും വിണ്ടുകീറി. മിക്ക സ്ഥലങ്ങളിലും വൈദ്യുതി പോസ്റ്റുകൾ തകർന്നിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം നിലച്ച വൈദ്യുതി വിതരണം ബുധനാഴ്ച ഉച്ച വരെയും പുനഃസ്ഥാപിക്കാനായില്ല.
കോട്ടായി മേഖലയിൽ പുളിനെല്ലി, കൂത്തലക്കാട് പ്രദേശങ്ങളിൽ മരം വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നതിനാൽ വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്. പെരിങ്ങോട്ടുകുറുശ്ശി മേഖലയിൽ നിരവധി വീടുകൾക്ക് കേടുപാട് പറ്റി. പഞ്ചായത്തിലെ ഏഴാം വാർഡിൽ പരുത്തിപ്പുള്ളി നെട്ടിയോട് കുളങ്ങരപ്പറമ്പ് ഊരംകോട്ടുകളം തങ്കപ്പനും കുടുംബവും താമസിക്കുന്ന ഓടിട്ട വീടിന് മുകളിൽ മരം വീണ് ഭാഗികമായി തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.