പറളി: ഒറ്റമുറി ഷെഡിലെ ഇരുണ്ട വെളിച്ചത്തിൽ കഴിഞ്ഞിരുന്ന നിർധന കുടുംബത്തിന് കെ.വി.എം.എസിെൻറ കാരുണ്യത്തിൽ വൈദ്യുതി എത്തിയത് അനുഗ്രഹമായി. പറളി എടത്തറ മൂത്താൻതറ പാളയം സുരേഷും കുടുംബവും താമസിക്കുന്ന ഷീറ്റ് മേഞ്ഞ ഒറ്റമുറി ഷെഡിലാണ് ചൊവ്വാഴ്ച കെ.വി.എം.എസിെൻറ ചെലവിൽ വയറിങ് നടത്തി വൈദ്യുതി കണക്ഷൻ നൽകിയത്.
വൈദ്യുതിയില്ലാത്തതിനാൽ സുരേഷിെൻറ രണ്ടു മക്കൾക്ക് ഓൺലൈൻ പഠനം തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ജില്ലയിൽ ഇത്തരത്തിൽ വൈദ്യുതി എത്തിച്ച 64ാമത്തെ വീടാണ് സുരേഷിേൻറത്. വൈദ്യുതി എത്തിച്ചതിെൻറ സ്വിച്ച് ഓൺ കർമം കെ.വി.എം.എസ് ജില്ല പ്രസിഡൻറ് സുധാകരൻ നിർവഹിച്ചു. ജില്ല വർക്കിങ് പ്രസിഡൻറ് രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം.വി. സജിത്, ജില്ല ട്രഷറർ അനിൽ, ചെന്താമരാക്ഷൻ, രാജേഷ് പട്ടാമ്പി, ബിജു എടത്തറ, പഞ്ചായത്തംഗം സുരേഷ്, സെന്തിൽകുമാർ, ലക്ഷ്മണൻ എന്നിവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.