പറളി: ഭർത്താവ് മരിച്ചശേഷം സംരക്ഷിക്കാനാളില്ലാതെ ഒറ്റമുറി വീട്ടിൽ കഴിഞ്ഞ 75കാരിക്ക് സുരക്ഷിതവീടൊരുങ്ങി. പറളി കിണാവല്ലൂർ വലിയ കാട് പൂണ്ടയിൽ വീട്ടിൽ തങ്കക്കാണ് വീട് കൈമാറിയത്. കർഷകത്തൊഴിലാളിയായ തങ്ക വർഷങ്ങൾക്കുമുമ്പ് വീണ് ഇടുപ്പെല്ല് പൊട്ടി നിവർന്നുനിൽക്കാൻപോലും പറ്റാതെ ഒറ്റമുറിക്കുള്ളിൽ കഴിയുകയായിരുന്നു.
ഇവരുടെ ബന്ധു സുമിത്ര കൊടുക്കുന്ന ഭക്ഷണം മാത്രമാണ് ആശ്രയം. വിവരമറിഞ്ഞ പഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. ഗിരിജ വീട്ടിലെത്തി വിവരങ്ങൾ അറിഞ്ഞ് വീട് നിർമിക്കാൻ ശ്രമിച്ചു. അതിനിടെ പാലക്കാട് അഗ്നിരക്ഷാസേനയുടെ കീഴിൽ സിവിൽ ഡിഫൻസ് വളൻറിയർമാർ 50 അംഗ ടീം സേവനസന്നദ്ധരായി മുന്നോട്ടുവന്നതോടെ വീടിെൻറ പണി ധ്രുതഗതിയിൽ പുരോഗമിച്ചു.
സഹായവുമായി പാലക്കാട് ചന്ദ്രനഗർ ലയൺസ് ക്ലബും പങ്കാളിയായി. അഞ്ചുമാസംകൊണ്ടാണ് രണ്ടു ലക്ഷം രൂപ ചെലവിൻ 400 ചതുരശ്രയടി വിസ്തീർണമുള്ള വീട് പൂർത്തീകരിച്ചത്. പറളിയിലെ പൊതുപ്രവർത്തകൻ അറഫാത്തിെൻറ മേൽനോട്ടത്തിലാണ് പണി നടന്നത്. ജില്ല ഫയർ ഓഫിസർ അരുൺ ഭാസ്കർ, പഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. ഗിരിജ, ഫയർ സ്റ്റേഷൻ ഓഫിസർ ഹിദേശ്, ചന്ദ്രനഗർ ലയൺസ് ക്ലബ് ഭാരവാഹികായ ബീന ശ്രീനിവാസൻ, മഞ്ജു ബാബു, അനിൽ എസ്. നായർ, അഡ്വ. ഗിരീഷ് നൊച്ചുള്ളി, സിവിൽ ഡിഫൻസ് ജില്ല വാർഡൻ രാജേഷ്, ചീഫ് വാർഡൻ ശിഹാബ് ചിറ്റൂർ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുചിത എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.